പാലക്കാട് സ്വദേശിയായ വയോധിക സൂര്യഘാതമേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് സ്ഥീരികരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. 41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട്…

Read More

അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നും ആരോഗ്യവകുപ്പിൻ്റെ ആരോഗ്യ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നും ആരോഗ്യ വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിൽ…

Read More

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 44 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാ വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ നിഗര്‍ സൂല്‍ത്താന(48 പന്തില്‍ 51) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി നാല് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി രേണുക ടാക്കൂര്‍ സിങ് മൂന്ന് വിക്കറ്റ് നേടി. പൂജ വസ്ത്രക്കര്‍ രണ്ടും ശ്രേയങ്ക പാട്ടീല്‍,…

Read More

പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് മെയ് ഒന്നുമുതല്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ച് ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചിട്ടുണ്ട്. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചു. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. മന്ത്രിയുടെ…

Read More

കോവളം-ബേക്കല്‍
ജലപാതയില്‍ ടൂറിസം
പദ്ധതി നടപ്പാക്കും

കാസർഗോഡ് : ബേക്കൽ-കോവളം ജലപാതയില്‍ ടൂറിസം, വാണിജ്യ പദ്ധതികള്‍ക്ക് സാദ്ധ്യതാപഠനം പുരോഗമിക്കുന്നു. മലബാർ മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കി വിശദമായ പദ്ധതി റിപ്പോർട്ടും തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) നടപ്പാക്കും. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ഉള്‍പ്പെടെ വെസ്റ്റ്കോസ്റ്റ് കനാലുമായി ബന്ധിപ്പിച്ചാണ് പദ്ധതികള്‍. ജലപാത 13 ഭാഗങ്ങളായി തിരിച്ചാണ് സാദ്ധ്യതാപഠനം. രണ്ടിടത്തെ പഠനം പൂർത്തിയായി. നാലിടത്ത് അവസാനഘട്ടത്തിലാണ്. കോസ്റ്റല്‍ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും (സിയാല്‍) ചേർന്ന് രൂപീകരിച്ച കേരള…

Read More

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അമ്പപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ പ്രസവം ഒരു മാസം മുന്നെയായിരുന്നു. പിന്നാലെ അണുബാധയുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങളെ ഉള്‍പ്പെടെ അണുബാധ ബാധിച്ചു. ഐസിയുവിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അതേസമയം യുവതി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. രണ്ട് തവണ യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായും ഇതാണ് മരണ കാരണമെന്നും ചികിത്സാപ്പിഴവില്ലെന്നും അധികൃതര്‍ പറഞ്ഞു. യുവതിയുടെ മരണത്തെ…

Read More

മണിപ്പൂരിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; ആറ് ബൂത്തുകളിൽ റീ പോളിംഗ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനെ മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ ആറ് ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചു. ഉഖ്‌റുൽ, ചിങ്ഗായ്, ഖരോങ്, എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ആറ് മണ്ഡലങ്ങളിലാണ് റീപോളിംഗ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു. ഇന്നലെ ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്…

Read More

പാലക്കാട് ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഓഫീസ് മുറിയിൽ വീണു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Read More

മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി വീണു; 57 വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച അമ്പത്തിയേഴുകാരി ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുന്നോട്ട് എടുത്തപ്പോൾ ഷീബ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണു. ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു

Read More

‘വോട്ടെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകൾ അന്വേഷിക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ഡി സതീശൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം സംസ്ഥാനത്ത് സുതാര്യവും നീതിപൂർവവുമായി നടത്താൻ സാധിച്ചില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വോട്ടെടുപ്പ് നടത്തിപ്പിൽ ഉണ്ടായ ഗുരുതരമായ വീഴ്ചകളെ പറ്റി അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിൽ മണിക്കൂറുകളോളം വോട്ട് ചെയ്യാൻ കാത്തുനിന്നിട്ട് നിരവധിപേർ വെറുതെ മടങ്ങിപോകുകയാണ് ഉണ്ടായത്. വൈകീട്ട് ആറ് മണിക്ക് മുമ്പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial