പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മുംബൈ: പ്രമോദ് മഹാജന്റെ മകളും സിറ്റിങ് എംപിയുമായ പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി. പൂനം മഹാജന്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം സ്ഥാനാര്‍ഥിയാകും. മെയ് 20നാണ് തെരഞ്ഞെടുപ്പ്. പ്രമാദമായ പല കേസുകളിലും പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിട്ടുള്ള അഭിഭാഷകനാണ് ഉജ്ജ്വല്‍. 2008ലെ മുംബൈ ആക്രമണ കേസിലടക്കം അദ്ദേഹം ഹാജരായി. പ്രമോദ് മഹാജന്‍ കൊലപാതക കേസിലും അദ്ദേഹം തന്നെയായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ 2014ലും 2019ലും ഈ മണ്ഡലത്തില്‍…

Read More

കോട്ടയത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോട്ടയം : ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗ്ലൂരുവിൽ നിന്ന് എത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു.ഒപ്പം യാത്ര ചെയ്ത സുഹൃത്തിനെ ഗുരുതരാവസ്ഥയിൽകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നട്ടാശ്ശേരി സ്വദേശി കോട്ടയം ദേശാഭിമാനി ജീവനക്കാരൻ സുഷീറിൻ്റെ മകൻ അക്ഷയ് കുമാർ (21) ആണ് മരിച്ചത്. പാറമ്പുഴ സ്വദേശി റോസ് ചന്ദ്രൻ്റെ മകൻ റോസ് മോഹനാണ് (20) അതീവ ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More

റോഡ് ഷോയിലൂടെ അരങ്ങേറ്റം; കെജ്‌രിവാളിന്റെ വിടവ് നികത്താൻ പ്രചരണത്തിനിറങ്ങി ഭാര്യ സുനിത

ന്യൂഡല്‍ഹി: ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. ഭർത്താവിന്റെ അഭാവം നികത്താൻ വേണ്ടിയാണ് സുനിത തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോ നടത്തിയാണ് സുനിത പ്രചരണത്തിനിറങ്ങിയത് ഒരു വാഹനത്തിന്റെ സണ്‍റൂഫില്‍ നിന്നുകൊണ്ട് സുനിത കെജ്‌രിവാള്‍ ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ട്ലി ഏരിയയിലെ വോട്ടര്‍മാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്…

Read More

മലപ്പുറം മൂക്കുതലയിൽ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കാലത്ത് പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം അലക്കുന്നതിന് പുറത്ത് പോയി വന്ന് നോക്കിയപ്പോഴാണ് അയ്യപ്പനെ വീടിന് മുകളിലെ ടെര്‍സില്‍ പ്ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം എസ്ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്…

Read More

കിളിമാനൂരിൽ പാര്‍ക്ക് ചെയ്തിരുന്ന കാർ സെല്ലോ ടാപ്പ് ഒട്ടിച്ച് വികൃതമാക്കി

കിളിമാനൂർ : തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി. ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല സ്വദേശിനിയായ വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എം സി റോഡിൽ കിളിമാനൂർ തട്ടത്തുമല ജംഗ്ഷനിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത കാർ ആണ് വികൃതമാക്കിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു….

Read More

ജോലി ലഭിക്കാത്തതിൽ നിരാശയും ദേഷ്യവും; ബൂത്തിലെത്തി വോട്ടിങ് യന്ത്രം കോടാലിക്ക് തല്ലിപ്പൊളിച്ച് യുവാവ്

മുംബൈ: പോളിങ് ബൂത്തിലെ വോട്ടിങ് യന്ത്രം യുവാവ് കോടാലിക്ക് തല്ലിപ്പൊളിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബിലോലിയിൽ വച്ചാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ഭയ്യേസാഹേബ് എഡ്ക (26)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി ലഭിക്കാത്തതിൽ നിരാശയും ദേഷ്യവും മൂലമാണ് യുവാവ് ഇങ്ങനെ ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ബിലോലി താലൂക്കിലെ റാംപുരിയിലെ പോളിങ് ബൂത്തിലാണ് ഇയാൾ വോട്ട് ചെയ്യാനെത്തിയത്. 3.53ഓടെ ഇവിഎമ്മിനടുത്തെത്തിയ ഇയാൾ പൊടുന്നനെ പാന്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന കോടാലിയെടുത്ത് അതിലടിക്കുകയായിരുന്നു….

Read More

തായ്‌ലന്‍ഡില്‍ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചികിത്സയിലിരിക്കെ പ്രധാന അധ്യാപിക മരിച്ചു

ചങ്ങനാശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്‌ലന്‍ഡില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക

Read More

കോട്ടയത്തെ ബൂത്തിൽ ചെയ്ത വോട്ട് 715 രേഖപ്പെടുത്തിയവോട്ട് 719:
പരാതിയുമായി എൽഡിഎഫും യുഡിഎഫും

കോട്ടയം: കടനാട് പഞ്ചായത്തിലെ 25 ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം. 25 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തത് 715 പേരാണ്. എന്നാല്‍ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എല്‍ഡിഎഫും യുഡിഎഫും പ്രിസൈഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസര്‍ ബൂത്ത് ഏജന്റുമാരെ അറിയിച്ചു

Read More

ഹോര്‍ലിക്സും ബൂസ്റ്റും ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ല; ലേബലുകളില്‍ മാറ്റം

ന്യൂഡല്‍ഹി: ആരോഗ്യ പാനീയമെന്ന ഹോര്‍ലിക്സിന്റെയും ബൂസ്റ്റിന്റെയും ലേബലില്‍ മാറ്റം. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡുകളുടെ ഉടമയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രാന്‍ഡുകളില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു. ‘ഞങ്ങള്‍ ബ്രാന്‍ഡുകളുടെ ലേബലുകള്‍ ‘ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ എന്നാക്കി മാറ്റിയിട്ടുണ്ട്’ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പറഞ്ഞു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ വളരെ കൂടുതലാണെന്ന് കേന്ദ്ര…

Read More

മാല പൊട്ടിക്കൽ കേസിൽ അകത്തായപ്പോൾ ഭാര്യ അനുജനെ വിവാഹം ചെയ്തു; ജയിലിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊന്നു, അറസ്റ്റ്

പട്ന: ഭാര്യ തൻ്റെ അനുജനെ വിവാഹം കഴിച്ചെന്നറിഞ്ഞതിൻ്റെ ദേഷ്യത്തിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് കൊലപ്പെടുത്തി. ബിഹാറിലെ നാഥുപുരയിലാണ് സംഭവം. പ്രദേശവാസിയും മുമ്പ് മാലമോഷണക്കേസിൽ പ്രതിയുമായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. ഇയാൾ ജയിലായ സമയത്താണ് ഭാര്യ ഇയാളുടെ അനുജനെ വിവാഹം ചെയ്തത്. അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്. മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായി കഴിഞ്ഞ നാല് വർഷമായി വിജയ് ഗുരുഗ്രാമിലെ ബോണ്ട്‌സി ജയിലിൽ തടവിലായിരുന്നു. ജയിലിലായിരിക്കെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial