
സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വിലയിൽ വൻ വർധനവ്; അറിയാം പുതിയ നിരക്കുകൾ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5580 രൂപയാണ്. വില വർധിച്ചതോടെ ആഭരണപ്രേമികളുടെ ആശങ്കയും ഏറിയിട്ടുണ്ട്. സ്വർണവിലയിൽ വീണ്ടും വർധവവുണ്ടായതോടെ ആഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ്…