
തൃശൂരിൽ പറമ്പിൽ കുഴിച്ചിട്ട 150 ബോട്ടിൽ മദ്യം പിടികൂടി
വടക്കാഞ്ചേരി: പറമ്പിൽ കുഴിച്ചിട്ട വിദേശ മദ്യം വടക്കാഞ്ചേരി പൊലീസ് പിടികൂടി. തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ ആണ് സംഭവം. മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൽ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 ബോട്ടിൽ മദ്യമാണ് പൊലീസ് പിടികൂടിയത്. പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ആണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്…