ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കൽ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ…

Read More

പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തൃശൂര്‍: തൃശൂരിലെ പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസിൽ വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ പിടിയിൽ. ബൈക്ക് മോഷണമടക്കം നിരവധി കേസില്‍ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ഷോപ്പിൽ നിന്ന് വിലകൂടിയ അഞ്ച് പൂച്ചകളെയും ആറ് നായകളെയും പ്രതികൾ കവർന്നു. ഇവരില്‍ നിന്നും നാല് ദിവസം മുമ്പ് കുന്നംകുളത്തുനിന്നും മോഷണം പോയ ബൈക്ക് കണ്ടെടുത്തു. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂര്‍…

Read More

വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവ്, കാര്യമാക്കിയില്ല; ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുമരംപുത്തൂരില്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ റംലത്താ(42)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നും മരണം. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും റംലത്തുമായി ഇടപഴകിയവരോട് കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കുകകയും ചെയ്തിട്ടുണ്ട്. വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് റംലത്തിന് മുറിവേറ്റിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വളര്‍ത്തുനായ ആയതിനാല്‍ അവര്‍ ഇത് കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റംലത്തിന് ശാരീരിക അസ്വസ്ഥതകള്‍…

Read More

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.ഇതിനൊപ്പം കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു….

Read More

ആലുവയിൽ 12കാരിയെ കൊണ്ടുപോയത് വിവാഹം കഴിക്കാൻ; രണ്ടുവർഷമായി പ്രണയത്തിൽ; പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ 12 വയസുകാരിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) ആണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് മാണിക്കിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് എടയപ്പുറം ഭാഗത്തുനിന്ന് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പൊലീസ് വ്യാപകമായ പരിശോധന നടത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. വൈകുന്നേരം 5 മണിയോടെ കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ 6 മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ…

Read More

പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, മൊബൈൽ ഫോൺ തട്ടിയെടുത്തു; അഞ്ചംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് അസൻ എന്ന ആസിഫ്(20), മുഹമ്മദ് ഹുസൈൻ എന്ന ഷാഹിദ്(20) മുഹമ്മദ് ഹാജ (18), ഷെഹിൻ(19), ധനുഷ്(20) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. പതിനാറുകാരന്റെ പക്കലുള്ള വിലകൂടിയ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം പ്രതികൾ കുട്ടിയെ തടഞ്ഞുവച്ചിരുന്നു. പിന്നീട്, വൈകീട്ടോടെ കുട്ടിയെ ബാലരാമപുരത്ത് ഇറക്കിവിട്ടതിന് ശേഷം പ്രതികൾ…

Read More

എസ്.എസ്.എൽ.സി പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inൽ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വ‍ർഷത്തെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്. 99.69 ആയിരുന്നു ഈ വർഷം സംസ്ഥാനത്തെ വിജയ ശതമാനം. ഫല പ്രഖ്യാപനത്തിന് പിന്നാലെ മെയ് ഒൻപതാം തീയ്യതി മുതൽ 15 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ സമയം അനുവദിച്ചിരുന്നു. ഈ കാലയളവിൽ ലഭിച്ച അപേക്ഷകൾ പ്രകാരം പുനർമൂല്യ നിർണയം നടത്തിയ പേപ്പറുകളുടെ ഫലമാണ്…

Read More

അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 8,500 രൂപ, അഗ്നിപഥ് പദ്ധതി പിൻവലിക്കും – രാഹുൽ ഗാന്ധി

പട്ന: ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും 8,500 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. സൈന്യത്തിലേക്കുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥ് പിൻവലിക്കുമെന്നും ഇൻഡ്യ സഖ്യത്തിന് അനുകൂല തരംഗമാണ് രാജ്യത്ത് ഉള്ളതെന്നും ബിഹാറിലെ ബഖ്തിയാർപുരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു. “ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുമ്പോൾ അഗ്നിപഥ് പദ്ധതി പിൻവലിക്കും. ജൂലായ് മുതൽ എല്ലാ മാസവും സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 8,500 രൂപ വീതം നിക്ഷേപിക്കും. ഇത് ഓരോ…

Read More

വർക്കലയിൽ റെയിൽപാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. റെയിൽ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ ട്രെയിൻ ഇടിച്ചെന്നാണ് വിവരം. നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ബാംഗ്ലൂർ എക്സ്പ്രസ് ആണ് അഖിലിനെ ഇടിച്ചതെന്നാണ് വിവരം

Read More

വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ കണ്ണിൽ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു

തിരുവനന്തപുരം: വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ കണ്ണിൽ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. വർക്കല പന്തുവിള വള്ളൂർ വീട്ടിൽ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയിൽ പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാൽ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപെടുകയായിരുന്നു. വീടിന് പുറത്തുള്ള ശുചിമുറിയിലേത്ത് പോകാനിറങ്ങിയ 60 കാരിയെയാണ് പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ചത്. വീടിന്റെ വാതിൽ പുറത്തുനിന്നും കൊളുത്തിട്ടശേഷമായിരുന്നു മോഷണം. മോഷ്ടാവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial