ബസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ബസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്. രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നു രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് ബസിൽ പോകുമ്പോഴാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബിജെപി നേതാവ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയിരുന്നപ്പോൾ ഗൺമാൻ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ്

Read More

ചാലിശ്ശേരിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വർഷം തടവ് ശിക്ഷ

ചാലിശ്ശേരി : ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ചന് 80 വർഷം തടവും, രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.2023 ൽ ചാലിശ്ശേരിയിലാണ് സംഭവം. ഒമ്പതുകാരിയെ താമസ വീട്ടിൽ വെച്ച് രണ്ടാനച്ചൻ ഗുരുതരമായി ലൈംഗികതിക്രമം നടത്തുകയായിരുന്നു. അമ്മയുടെ അറിവോടെയായിരുന്നു കുറ്റകൃത്യം. സംഭവം പുറത്തറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയായ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി 80 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും നൽകണം. അതിജീവിതയുടെ അമ്മക്ക് 3 വർഷം തടവും 1 ലക്ഷം രൂപയും പിഴയുമാണ്…

Read More

കര്‍ഷക പ്രക്ഷോഭം കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച; നാളെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാൻ തീരുമാനം

ഛണ്ഡീഗഡ്: കാർഷിക നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ കുട്ടായ്മ സംഘടിപ്പിക്കുന്ന പ്രക്ഷോഭം വീണ്ടും കടുപ്പിക്കും. ഹരിയാനയിലും പഞ്ചാബിലും പ്രക്ഷോഭം തുടങ്ങാൻ ഒരുങ്ങുകയാണ് കര്‍ഷകർ. നാളെ പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാൻ തീരുമാനം ആയി. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായി സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു. രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത്…

Read More

പന്ത്രണ്ട് കാരിയെ കാണാതായ സംഭവത്തില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി :ആലുവയില്‍ നിന്ന് പന്ത്രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദാബാദ് സ്വദേശിക്കൊപ്പമാണ് കുട്ടി പോയത്. കുട്ടിയുമായി നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നും ഇവര്‍ തങ്ങളുടെ ബന്ധുക്കളല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടിയും പ്രതി മലേക്കും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മലേക്ക് കേരളത്തിലേക്ക് എത്തിയത്. ഇന്നലെ അഞ്ചരയോടെ കുട്ടിയുമായി അങ്കമാലിയിലേക്ക് എത്തി. ഇവിടെ ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം ബംഗാളിലേക്കുള്ള ട്രെയിനില്‍ പോകാനായിരുന്നു തീരുമാനം….

Read More

പ്ലസ്‌ വണ്‍ പ്രവേശനം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിൽ, 82,434 വിദ്യാർത്ഥികള്‍ !

മലപ്പുറം: പ്ലസ്‌ വണ്‍ പ്രവേശനത്തിനായി ഏകജാലകം വഴി മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 വിദ്യാർത്ഥികള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്ത് ആകെ 4,65,960 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. എസ്.എസ്.എല്‍.സി എഴുതിയ 79,637 പേർ, സി.ബി.എസ്.ഇ – 2,031, ഐ.സി.എസ്.ഇ- 12, മറ്റ് സിലബസുകള്‍ – 754, വിവിധ ജില്ലകളില്‍ നിന്നുള്ള 7,621 വിദ്യാർത്ഥികള്‍ എന്നിങ്ങനെയാണ് ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.  സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,693 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള…

Read More

ഗുണ്ടാനേതാവ് പൊലീസുകാർക്ക് വിരുന്നൊരുക്കി; പരിശോധനയിൽ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചെന്ന് റിപ്പോർട്ട്; പൊലീസുകാർക്ക് സസ്‌പെൻഷൻ

 കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്.  ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവും രണ്ട്‌ പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് റിപ്പോർട്ട് . ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ്…

Read More

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം, കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു

കണ്ണൂർ: പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നത്. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവദാസനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.   ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലും മർദനത്തിലുമാണ് കലാശിച്ചത്. മർദ്ദനമേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

Read More

ചങ്ങനാശേരി നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; നാട്ടുകാര്‍ക്ക് നേരെ മുളകുസ്‌പ്രേ പ്രയോഗിച്ച് അക്രമിസംഘം

മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ നഗരമധ്യത്തില്‍ യുവാവിന്റെ അതിക്രമം. തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും നേരെ യുവാവിന്റെ സുഹൃത്തുക്കള്‍ മുളകുസ്‌പ്രേ പ്രയോഗിച്ചു. സ്േ്രപ പ്രയോഗിച്ചവരെ നാട്ടുകാര്‍ പിന്നീടു കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ നഗരമധ്യത്തില്‍ യുവാവിന്റെ അതിക്രമം. തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും നേരെ യുവാവിന്റെ സുഹൃത്തുക്കള്‍ മുളകുസ്‌പ്രേ പ്രയോഗിച്ചു. സ്േ്രപ പ്രയോഗിച്ചവരെ നാട്ടുകാര്‍ പിന്നീടു കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല

Read More

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടിയിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ‘ഹൃദയം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് പ്രണവ് കോമ്പോയില്‍ പുറത്തിറങ്ങിയ ചിത്രം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രം ജൂണ്‍ 7 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ എത്തുന്നത്. നിവിന്‍ പോളി തകര്‍ത്താടിയ ചിത്രത്തില്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്,…

Read More

ക്ഷേത്രത്തിലെ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ ഒളികാമറ; മൊബൈലിൽ ദൃശ്യങ്ങൾ കണ്ട് പൂജാരി; കേസ്

ലഖ്‌നൗ: ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക്‌ റൂമിൽ നടത്തിയ പൊലീസ് പരിശോധനയിൽ ഒളികാമറ കണ്ടെത്തി. യുപി ഗാസിയാബാദിലെ ചോട്ടാ ഹരിദ്വാർ എന്ന് അറിയപ്പെടുന്ന ഗംഗാനഗറിലെ ക്ഷേത്രത്തിലാണ് സംഭവം. ഒളികാമറ പൂജാരിയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പൂജാരി മുകേഷ് ഗോസ്വാമി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൊബൈലിൽ ഇയാൾ സ്ത്രീകളുടെ നഗ്നരംഗങ്ങൾ കാണാറുള്ളതായാണ് പൊലീസിന് വിവരം ലഭിച്ചത്. സിസിടിവിയുടെ ഡിവിആറിൽ നിന്ന് കഴിഞ്ഞ അഞ്ചു ദിവസത്തെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 75ഓളം സ്ത്രീകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial