ഹൈദരാബാദിനെ 8 വിക്കറ്റിന് തകർത്ത്; ഐപിഎൽ കിരീടം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ചെന്നൈ:ഐപിഎല്‍ ഹൈദരാബാദിനെ പൊട്ടിച്ച് കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇത് മൂന്നാം തവണയാണ് ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിക്കുന്നത്. എട്ട് വിക്കറ്റിനാണ് ഹൈദരാബാദിനെ തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനൽ നടന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെക്കാനായത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത … ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ…

Read More

വിരമിക്കാൻ ഇരിക്കെ കരസേനാ മേധാവിയുടെ കാലാവധി നീട്ടി; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. ഈ മാസം വിരമിക്കാൻ ഇരിക്കുകകയായിരുന്നു അദ്ദേഹം. ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ആയി 2022 ഏപ്രിൽ 30ന് ആണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. 31നു വിരമിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും, പുതിയ സർക്കാർ അധികാരത്തിലേറുന്ന സാഹചര്യവും കണക്കിലെടുത്താണ്…

Read More

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഉപദ്രവിച്ചയാളെ പൊലീസിന് കൈമാറി 22 വയസുകാരി, അറസ്റ്റ്

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈം ഗികാതിക്രമം. ചാവടിക്കുന്നുമ്മൽ അൻവർ (46) എന്നയാളാണ് പെൺകുട്ടിയെ കയറിപിടിച്ചത്. മനോധൈര്യം കൈവിടാതെ യുവതി തന്നെ ഉപദ്രവിച്ചയാളെ തടഞ്ഞുവയ്ക്കുകയും ഒടുവിൽ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ്…

Read More

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം ജില്ലയിലെ മമ്പാട് പുള്ളിപ്പാടത്താണ് സംഭവം. ചെറുവള്ളിപ്പാറ നിഷാമോളാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി ആണ് പ്രതി. ഷാജിയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി

Read More

മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൻ; കലാശപ്പോരാട്ടത്തിൽ പി വി സിന്ധുവിന് തോൽവി

ക്വാലലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് 2024 ബാഡ്മിന്റൻ ടൂർണമെന്റ് മത്സരത്തിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ഫൈനലിൽ ചൈനീസ് താരം വാങ് ഷിയിയോട് മുട്ടി ഇന്ത്യൻ താരം പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 21–16, 5-21,16-21. ആദ്യ സെറ്റ് സിന്ധു വിജയിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച വാങ് ഷിയി തുടർന്നുള്ള സെറ്റുകൾ നേടി വിജയമുറപ്പിക്കുകയായിരുന്നു. മുന്‍പ് മൂന്നു തവണ വാങ് ഷിയിയുമായി ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും വിജയം സിന്ധുവിനൊപ്പമായിരുന്നു .ഒരു വര്‍ഷത്തിനു ശേഷമാണ് സിന്ധു ഒരു രാജ്യാന്തര ടൂര്‍ണമെന്‍റിന്റെ ഫൈനലിലെത്തിയത്….

Read More

വനാതിര്‍ത്തിയില്‍ വച്ച് കടുവയുടെ ആക്രമണം; ആടിനെ മേക്കാൻ പോയ സ്ത്രീയെ കടിച്ചുകൊന്നു

മൈസൂരു: ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് കൊല്ലപ്പെട്ടത്.വനാതിര്‍ത്തിയില്‍ പോയ ഇവരെ ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. ഒടുവിൽ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാര്യമായ രീതിയില്‍ കടുവയുടെ…

Read More

കെഎസ് യു ക്യാമ്പിലെ കൂട്ടയടി: അന്വേഷണത്തിന് മൂന്നംഗ സമിതി; ഇന്നു തന്നെ റിപ്പോര്‍ട്ട് വേണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നടപടിയുമായി കോണ്‍ഗ്രസ്. കൂട്ടയടിയില്‍ ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം….

Read More

പതിനാലുകാരനെ മര്‍ദിച്ച കേസ്, ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: പതിനാലുകാരനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാര്‍ഡ് ഭാരവാഹിയാണ് മനോജ്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്. മേയ് 23നാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോവുകയായിരുന്ന 14 കാരനെ മനോജ് മര്‍ദിച്ചെന്നായിരുന്നു പരാതി. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലു…

Read More

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം: ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ നിന്നും അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ നിന്നും രക്ഷിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരും. മറ്റുളള ജില്ലകളിൽ മഴ മുന്നയിപ്പുകളില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 26-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം 29-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 30-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial