
ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
തൊടുപുഴ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ബൈജു. 22ന് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് അസുഖങ്ങള്‍ കൂടു ള്ളതിനാല്‍ മരണകാരണം ഡെങ്കിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍…