തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 6ന്; അന്തിമ പട്ടിക ജൂലൈ 1ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ കരട് ജൂണ്‍ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കലക്ടര്‍മാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. ജൂലൈ 1ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍പട്ടിക പുതുക്കുക. ഇതിന് മുന്‍പ് 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് വോട്ടര്‍പട്ടിക സംക്ഷിപ്ത പുതുക്കല്‍ നടന്നത്. ഇനി…

Read More

കനത്ത മഴയും മോശം കാലാവസ്ഥയും, ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.  വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ   ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്) അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ് ) മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ് )  തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്) ജയന്തി, LTT കൊച്ചുവേളി ട്രെയിനുകൾ…

Read More

രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു; രണ്ടാം ക്വാളിഫയര്‍മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു

ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു. രണ്ടാം ക്വാളിഫയര്‍ മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു.ടൂര്‍ണമെന്റിലുടനീളം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്ന സണ്‍റൈസേഴ്‌സിനെ 175 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടും റോയല്‍സിന് വിജയം എത്തിപ്പിടിക്കാനായില്ല. ബാറ്റിങ് നിരയുടെ പരാജയമാണ് റോയല്‍സിന്റെ പതനത്തിന് കാരണമായത്. 35 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ധ്രുവ് ജുറെലും 21 പന്തില്‍ 42 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളും മാത്രമാണ് തിളങ്ങിയത്. ടോം കോഹ്‌ലര്‍ (10), സഞ്ജു സാംസണ്‍ (10)…

Read More

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ പാരിസ്ഥിതികാനുമതി നേടാനുള്ല കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ പാരിസ്ഥിതികാനുമതി നേടാനുള്ല കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ് കേന്ദ്രപരിസിഥിതി മന്ത്രാലയത്തിന് കത്ത് നൽകിയത്. പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു. മുല്ലപ്പെരിയാറിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിൻ്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി 28ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ നീക്കം. തമിഴ്‌നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ല…

Read More

കബോസു വിടപറഞ്ഞു; മീമുകളുടെ സ്വന്തം നായ ഇനി ഓർമ

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സിയായ ഡോഗ്കോയിനിന്‍റെ ലോഗോയിലൂടെയും മീമുകളിലൂടെയും പ്രശസ്തമായ നായ കബോസു വിടപറഞ്ഞു. രക്താര്‍ബുദം, കരള്‍ രോഗം നായയ്ക്ക് ഉണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കബോസുവിന്‍റെ ഉടമ അറ്റ്സുകോ സാറ്റോ വെള്ളിയാഴ്ച ബ്ലോഗ് പോസ്റ്റിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. 17 വയസായിരുന്നു കബോസുവിന്‍റെ പ്രായം. ‘ഞങ്ങളുടെ സുഹൃത്തും പ്രചോദനവുമായ കബോസു ഓര്‍മ്മയായി. ഈ ഒരു നായ ലോകമെമ്പാടും ഉണ്ടാക്കിയ സ്വാധീനം അളക്കാനാവാത്തതാണ്. സന്തോഷവും അതിരുകളില്ലാത്ത സ്‌നേഹവും മാത്രം അറിയുന്ന ഒരു നായ ആയിരുന്നു അവള്‍. കബോസുവിന്റെ ആത്മാവിനെയും അവളുടെ കുടുംബത്തെയും…

Read More

ഭക്ഷ്യ സുരക്ഷാ പരിശോധന, 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 47 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ വ്യാപാരം നിർത്തിവെപ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു….

Read More

റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍

ടെഹ്റാന്‍: പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകട മരണത്തില്‍ ഇറാന്‍ സായുധസേന നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്നിമാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്നതിന് ശേഷം തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചു. അപകടത്തിന് മുമ്പ് ഹെലികോപ്റ്റര്‍ മുന്‍ നിശ്ചയിച്ച വഴികളിലൂടെ തന്നെയാണ് സഞ്ചരിച്ചതെന്നും അതില്‍ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്നതിൻ്റെ ഒരു മിനിറ്റ് മുമ്പ് തകര്‍ന്ന ഹെലികോപ്റ്ററിൻ്റെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം തടവ്

പത്തനംതിട്ട: പോക്‌സോ കേസിൽ റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുമൺ വില്ലേജിൽ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. 11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ

Read More

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. മിമിക്രിയിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും.

Read More

പത്തനംതിട്ടയിൽ തിയറ്ററിൽ സംഘർഷം; പിന്നാലെ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു, ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ട: തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആണ് കുടുംബത്തിന്റെ ആരോപണം. തിയറ്ററിൽ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. അതേസമയം, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നിവീണുവെന്നാണ് പൊലീസിന്റെ ഭാഷ്യം. താഴെ വീണ ഉടൻതന്നെ മരിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial