
പൊതുജന മധ്യത്തിൽ ഗുണ്ടകളെ തിരിച്ചറിഞ്ഞില്ല, വിദ്യാർത്ഥിയെ മർദിച്ച് കൊള്ളാൻ ശ്രമം; പ്രധാന പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് ചിതറ ബൗണ്ടർമുക്കിൽ പൊതുജനങ്ങൾക്കിടയിൽ വച്ച് ഗുണ്ടകളെ തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ പ്രധാന പ്രതി ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജു പിടിയിലായി. ഏപ്രിൽ 17 നാണ് കേസിനാസ്പദമായ സംഭവം. പാങ്ങോട് മൂന്നുമുക്ക് സ്വദേശിയായ 18 വയസുകാരൻ മുസമ്മിൽ ആണ് ആക്രമിക്കപ്പെട്ടത്. കൊല്ലത്ത് കോച്ചിംഗ് ക്ലാസിന് പോയതാണ് മുസമ്മിൽ. സ്വകാര്യ ബസിൽ തിരികെ വീട്ടിലേക്ക് വരുന്നതിനിടയിൽ ബൗണ്ടർ മുക്കിൽ ബസ് ബ്രേക്ക് ഡൗൺ ആയി. മുസമ്മിൽ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളും യാത്രക്കാരും ഇറങ്ങി…