വർക്കല ബീച്ചിൽ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു

തിരുവനന്തപുരം: വർക്കല വെറ്റക്കട ബീച്ചിൽ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു. വർക്കല വെൺകുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ശ്രേയയുടെ കൂടെയുണ്ടായിരുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെയാണ് സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയതായി പൊലീസ് പറഞ്ഞു രണ്ട് കുട്ടികൾ കടലിലേക്ക് നടന്ന് പോകുന്നതാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ കടലിൽപ്പെട്ട്…

Read More

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

സംസ്ഥാനത്ത് തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയ ഓര്‍ഡിനന്‍സിന് അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം. ഓര്‍ഡിനൻസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മടക്കിയ അയച്ചതോടെയാണ് പുതിയ തീരുമാനം. അതേസമയം ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. സർക്കാർ അംഗീകരിച്ച ഓര്‍ഡിനൻസ് ഗവർണറുടെ അനുമതി തേടി കഴിഞ്ഞ ദിവസം ഗവർണർക്ക് അയച്ചിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ്…

Read More

ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ചു; പൂജാരിയായ മധ്യവയസ്‌കൻ മരിച്ചു

ഈറോഡ്: ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഗോപിച്ചെട്ടിപ്പാളയത്തിൽ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. 25 വർഷമായി ഈ ക്ഷേത്രത്തിൽ ജേലിച്ചെയ്യുന്ന പളനി സാമി (51) ആണ് മരിച്ചത്.ക്ഷേത്രത്തിലെ 10 പൂജാരികളിൽ ഒരാളായ പളനി സാമി ഒഴിവ് സമയങ്ങളിൽ വാൻ ഡ്രെെവറായും ജോലി നോക്കുന്നു. പാരമ്പര്യമായി പളനി സാമിയുടെ കുടുംബമാണ് ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലെ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചിരുന്നു. ഇവയെ ബലി…

Read More

ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; പ്രതിയെ പിടികൂടാൻ എയിംസ് വാർഡിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പോലീസ്

ഡെറാഡൂണ്‍: ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യഹിത വിഭാഗത്തിലേക്ക് പ്രതിയെ പിടികൂടാനെത്തിയ പോലീസ് ജീപ്പ് ഓടിച്ച് കയറ്റി. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയെ തുടർന്നാണ് ആരോപണവിധേയനായ നഴ്‌സിങ് ഓഫീസറെ പിടികൂടാൻ പോലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്കെത്തിയത്. ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്ന വാര്‍ഡിലേക്ക് പോലീസ് ജീപ്പുമായി എത്തുന്ന 26-സെക്കന്‍ഡ് നീളമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്. സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസര്‍ തിയറ്ററിനുള്ളില്‍വെച്ച് വനിതാ…

Read More

തോപ്പില്‍ഭാസി ജന്മശതാബ്ദി – കെ.പി.എ.സി വജ്രജൂബിലി ആഘോഷങ്ങള്‍ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :തോപ്പില്‍ഭാസി ജന്മ ശതാബ്ദിയുടെയും കെ.പി.എ.സി വജ്രജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം കാര്‍ത്തിക തിരുന്നാള്‍ തീയേറ്ററില്‍ ചലച്ചിത്ര സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കെ.പി.എ.സി അദ്ധ്യക്ഷനുമായ ബിനോയ് വിശ്വം എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ, മുൻ എം.പി.പന്ന്യന്‍ രവീന്ദ്രന്‍, കെ.ജയകുമാര്‍. ഐ.എ.എസ്. മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി കെ.പി.എ.സി നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ ശക്തിഗാഥ ഗാനാഞ്ജലി അവതരിപ്പിച്ചു. യോഗത്തില്‍ തോപ്പില്‍ഭാസിയുടെ മകള്‍ മാല…

Read More

കോട്ടയം ഏറ്റുമാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽവീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

Read More

മ‌ഞ്ഞുമ്മൽ ബോയ്‌സിനെതിരെ ഇളയരാജ,​ പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം നൽകണം,​ വക്കീൽ നോട്ടീസയച്ചു

ചെന്നൈ: ബോക്‌സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ പകർപ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം ചെയ്ത് ഗുണ എന്ന ചിത്രത്തിലെ  ‘കൺമണി അൻപോട്’ എന്ന ഗാനം മഞ്ഞുമ്മൽ ബോയ്‌സിൽ ഉൾപ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്. ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി…

Read More

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പില്‍ പറയുന്നു. കെഎസ്ഇബിയുടെ കുറിപ്പ് കനത്ത മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ…

Read More

പുല്ല് ചെത്തി മടങ്ങുന്നതിനിടെ മിന്നലേറ്റു; വഞ്ചിയിൽ നിന്ന് വീണ 62 കാരൻ മരിച്ചു

കൊച്ചി: മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികൾക്ക് പുല്ലു ചെത്തി മടങ്ങവെയാണ് അപകടമുണ്ടായത്. സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കോണത്തുപുഴയുടെ അരികിൽ പുല്ല് ചെത്തി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വള്ളം മറിഞ്ഞു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial