Headlines

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍; ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയില്‍വേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും. കെഎസ്ഇബി ചെയര്‍മാനായിരുന്ന ഡോ. രാജന്‍ ഖോബ്രഗഡെയെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ഡോ. കെ വാസുകിയ്ക്ക് നോര്‍ക്കയുടെ അധിക ചുമതലയും നല്‍കി

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, നഗ്നചിത്രം പ്രചരിപ്പിച്ചു; പിടിച്ചെങ്കിലും ചാടിപ്പോയി, തപ്പിയെടുത്ത് പൊലീസ്

പത്തനംതിട്ട : അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗ കേസ് പ്രതിയെ സൈബർ പൊലീസ് പിടികൂടി. പത്തനംതിട്ട സൈബർ പോലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ റാന്നി വടശ്ശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി (27)യാണ് അറസ്റ്റിലായത്. തമിഴ്നാട് കാവേരിപട്ടണത്തിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശത്തേതുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ…

Read More

14 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു; യുവമോർച്ച നേതാവിനെതിരെ പരാതി

ആലപ്പുഴ: യുവമോർച്ച നേതാവ് പതിനാലു വയസുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കിനെയാണ് ബിജെപി യുവമോ‍ർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജ് മർദ്ദിച്ചത്. ഷാഫിയും സഹോദരനും സൈക്കിളിൽ പോകുമ്പോഴായിരുന്നു മർദ്ദനം. ആലപ്പുഴ കായംകുളത്താണ് സംഭവം. കുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ജാമ്യത്തിൽ വിട്ടു. കായംകുളം പൊലീസാണ് പ്രതിയെ ജാമ്യത്തിൽ വിട്ടത്. നിസാര വകുപ്പുകൾ ചുമത്തിയാണ് മനോജ് കുമാറിനെ പ്രതിചേർത്തത് എന്നും ആക്ഷേപമുണ്ട്

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് 7 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും അതിതീവ്ര മഴ സാധ്യതക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് 7 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള തീരത്ത് ഇനിയൊരു…

Read More

പത്തനംതിട്ടയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: യുവതിയെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആര്യയെ കണ്ടെത്തുന്നത്. പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം…

Read More

കനത്തമഴ; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറി

കോഴിക്കോട്: ബുധനാഴ്ച വൈകീട്ടുപെയ്ത കനത്തമഴയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വ‌ർഡുകളിൽ വെള്ളംകയറി. മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലാണ് വെള്ളം കയറിത്.അരനൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം ഇത്തരത്തിൽ കുത്തിയൊഴുകുന്നത്. കേന്ദ്രത്തിലെ താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയതിനെ തുടർന്ന് ചില വാര്‍ഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ചാണ് വെള്ളം പമ്പുചെയ്ത് കളഞ്ഞത്….

Read More

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസിനെയാണ് (48) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2016 ഡിസംബറിൽ മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. അതിജീവിതയുടെ അമ്മയുടെ കൂട്ടുകാരിയും കുടുംബ സുഹൃത്തുമായിരുന്ന യുവതിയുടെ ഭർത്താവായ പ്രതി 2016 ഏപ്രിൽ മാസം മുതൽ അതിജീവിതയും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനെ…

Read More

കടുത്ത ചൂട്: ഐപിഎലിനിടെ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഹമ്മദാബാദ്: കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സു‌ം സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാൻ. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്…

Read More

മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിവന്ന യുവതിയുൾപ്പെടെ ഏഴുപേർ പിടിയിൽ

ചെന്നൈ : മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിവന്ന യുവതിയുൾപ്പെടെ ഏഴുപേർ പിടിയിൽ. ചെന്നൈയിൽ താമസിക്കുന്ന 37കാരി, കൂട്ടാളികളായ രാമചന്ദ്ര(42), സുമതി (43), മായ ഒലി (29), രാമേന്ദ്രൻ (70), ജയശ്രീ (43), കോയമ്പത്തൂർ സ്വദേശി അശോക്‌കുമാർ (31) എന്നിവരെയാണ് ചെന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ യുവതി മകളുടെ സഹപാഠികളുമായി…

Read More

സംസ്ഥാനത്ത് ഇത്തവണ 52 ദിവസം ട്രോളിംഗ് നിരോധനം, ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial