Headlines

സൂര്യാഘാതം; ഹിമാലയൻ യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി മരിച്ചു

കൊച്ചി: ഹിമാലയൻ യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. വ്യാഴാഴ്ച അലഹബാദിൽ വച്ചാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹം പെരുമ്പാവൂരിൽ നിന്ന് ഹിമാലയം യാത്രക്കായി പോയത്. മൃതദേഹം ഇപ്പോൾ അലഹബാദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സർക്കാർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവർത്തകരും

Read More

ജയിലിലെ പരിചയം സൗഹൃദമായി, ഇരുചക്ര വാഹനത്തിൽ ഒരുമിച്ചെത്തി മാല മോഷണം; മൂന്നംഗ സംഘം പിടിയിൽ

കൊല്ലം : ഇരുചക്ര വാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള മകന്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ ഫാറൂഖ് മകന്‍ റഹീം(39) കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ രതീഷിന്റെ ഭാര്യ സുമലക്ഷ്മി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മെയ് 22 തീയതി വൈകിട്ട് 5.30 മണിക്ക് ആശ്രാമം എ കെ വൈ ആഡിറ്റോറിയത്തിന് സമീപത്ത് വീട്ടിലേക്ക് നടന്നുപോയ അശ്വനി ചിത്ര എന്ന യുവതിയുടെ അഞ്ച് പവന്‍…

Read More

ഇനി കോളജുകളിലും പ്രവേശനോത്സവം;
4 വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും

കോട്ടയം: ജൂലൈ ഒന്നിനു സംസ്ഥാനവ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നു മന്ത്രി ആര്‍ ബിന്ദു . സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. 4 വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും. സ്‌കൂള്‍ പ്രവേശനോത്സവം പോലെ നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകള്‍ പ്രവേശനോത്സവത്തിനു ക്ഷണിക്കണം. സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു. എംജി സര്‍വകലാശാലയില്‍ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി…

Read More

ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയി; കാര്‍ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം

കൊല്ലം: ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ദേശീയപാതയിലൂടെ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം. ഒടുവില്‍ റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയ കാറില്‍നിന്നു ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിളവീട്ടില്‍ കെ സാംകുട്ടി(60)യാണു കാറോടിച്ചത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ രാത്രി പത്തരയോടെയാണു സംഭവം. പുനലൂര്‍ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്നു കാര്‍. കുന്നിക്കോട് ഭാഗത്തു വച്ചാണു ടയര്‍ ഊരിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും തടയാനായില്ല….

Read More

സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു

കൊച്ചി: മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗവുമായ ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍കോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്. 1985ല്‍ കാസര്‍കോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി വില്‍പന നികുതി…

Read More

ബിസിനസ് വഞ്ചനാ കേസ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍;
ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തല്‍.

ന്യൂയോര്‍ക്ക്: പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായി ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തല്‍. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി വാദം കേട്ടതിന് ശേഷമാണ് വിധി വന്നത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം…

Read More

ശക്തമായ പടിഞ്ഞാറന്‍ കാറ്റ്; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ അടുത്ത ഏഴുദിവസം സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത. തിങ്കള്‍വരെ തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നല്‍, ഉയര്‍ന്ന തിരമാല, കടലാക്രമണം എന്നിവയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് മീന്‍പിടിത്തം പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും ഒരു ദിവസം മുമ്പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. ഇക്കാര്യം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടയൊണ് കേരള…

Read More

ലൈംഗികപീഡനത്തിന് ഇരകളാക്കിയത് ഇരുന്നൂറോളം സ്ത്രീകളെ; രാജ്യത്ത് തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണ എംപിയെ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്തു

ബെംഗളുരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണ എംപി തിരിച്ചെത്തിയതോടെ വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റിലായി. ജർമനിയിൽ നിന്നും ഇന്നു പുലർച്ചെ ഒരുമണിയോടെ ബെംഗളുരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം കാത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് പ്രജ്വലിനെ കാത്ത് ബെംഗളുരു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നത് 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു….

Read More

അത്താഴം വിളമ്പി നൽകിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ അത്താഴം വിളമ്പി നൽകാത്തവന്റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ പുഷ്പലത(35)യാണ് കൊല്ലപ്പെട്ടത്. തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പതിവായുണ്ടാകുന്ന വഴക്ക് ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടർന്നാണ് തൊലിയുരിഞ്ഞത്. സംഭവം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുള്ള മകന്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ഇവരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ…

Read More

ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

ഹരിപ്പാട്: വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി കാഞ്ഞിരം കുന്നേൽ സുബിൻ (37) ആണ് പ്രതി. പോക്സോ കേസിൽ ഇയാളെ കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആയിരുന്നു നഗ്നതാ പ്രദർശനം. മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളിൽ ഇട റോഡുകളിൽ കൂടി പോകുന്ന പെൺകുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച് ഒ എസ് അനൂപിന്റെ നേതൃത്വത്തിൽ എസ്. ഐ. സന്തോഷ്,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial