Headlines

ബസിൽ ഛർദ്ദിച്ച യുവതിയെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചു; ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ.ടി.ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നാണ് സംഭവം. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്. കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട്…

Read More

ശക്തമായ വേനൽ മഴ; കപ്പയും റബ്ബറും വാഴയും പച്ചക്കറികളുമടക്കം തിരുവനന്തപുരം ജില്ലയിൽ മാത്രം 11 കോടിയുടെ കൃഷിനാശം

       തിരുവനന്തപുരം : ജില്ലയില്‍ ശക്തമായ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെയുള്ള കണക്കനുരിച്ച് 11,339,8000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആര്യങ്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതവല്‍ നാശം- 5.7 കോടി. 1789 കര്‍ഷകര്‍ക്കാണ് ശക്തമായ മൂലം കൃഷിനാശം സംഭവിച്ചത്. 605.94 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു. കൃഷിനാശം സംഭവിച്ചവയുടെ എണ്ണം: വാഴ കുലച്ചത്-1,56,180, വാഴ കുലയ്ക്കാത്തത്-4,84,20, റബ്ബര്‍-20, വെറ്റില-0.200 ഹെക്ടര്‍, കപ്പ- 8.800 ഹെക്ടര്‍, പച്ചക്കറി…

Read More

പദ്‌മരാജൻ സാഹിത്യ പുരസ്കാരം ജിആർ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകൻ ആനന്ദ് ഏകർഷി

തിരുവനന്തപുരം: 2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്‌മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം ജിആർ ഇന്ദുഗോപൻ, മികച്ച കഥാകൃത്തായി ഉണ്ണി ആർ, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസകാരം ആനന്ദ് ഏകർഷി എന്നിവർ അർഹരായി. ആനോ എന്ന നോവലാണ് ജിആർ ഇന്ദുഗോപനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അഭിജ്ഞാനം എന്ന ചെറുകഥയുടെ രചനയ്ക്കാണ് ഉണ്ണി ആറിനു പുരസ്കാരം. ഇവർക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ, ആട്ടം…

Read More

പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

തിരുവനന്തപുരം: 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്‍, മികച്ച കഥാകൃത്തായി ഉണ്ണി ആര്‍, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസകാരം ആനന്ദ് ഏകര്‍ഷി എന്നിവര്‍ അര്‍ഹരായി. ആനോ എന്ന നോവലാണ് ജിആര്‍ ഇന്ദുഗോപനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഭിജ്ഞാനം എന്ന ചെറുകഥയുടെ രചനയ്ക്കാണ് ഉണ്ണി ആറിനു പുരസ്‌കാരം. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, ആട്ടം…

Read More

ബംഗാളില്‍ സീറ്റ് നിഷേധിച്ചു, പിന്നാലെ ബിഹാറില്‍ സ്വതന്ത്രനായി; നടന്‍ പവന്‍ സിങ്ങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി

ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ഭോജ്പുരി നടനും ഗായകനുമായ പവന്‍ സിങ്ങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ബിഹാറിലെ കരാകട്ട് ലോക്‌സഭ മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പവന്‍ സിങ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കരാകട്ടില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്‌മോര്‍ച്ച നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രാജാറാം സിങ് ആണ് കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. ജൂണ്‍ ഒന്നിനാണ് കരാകട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലെ അസന്‍സോളില്‍ സ്ഥാനാര്‍ത്ഥിയായി…

Read More

താരപ്രചാരകരുടെ വിവാദ പരാമർശങ്ങളിൽ നടപടി; നാവ് നിയന്ത്രിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: താരപ്രചാരകരുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ നടപടി എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. താരപ്രചാരകർ നാവ് നിയന്ത്രിക്കാനാണ് കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുടെ പ്രസംഗങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി. പെരുമാറ്റത്തിൽ മാന്യത പാലിക്കാൻ താര പ്രചാരകർക്ക് കഴിയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിനായി ആവശ്യമായ നിർദേശങ്ങൾ താര പ്രചാരകർക്ക് നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രസംഗങ്ങളിൽ താര പ്രചാരകർ ജാഗ്രത പുലർത്താൻ ഉതകുന്ന നിർദേശങ്ങൾ…

Read More

മുല്ലൂർ ശാന്തകുമാരി വധക്കേസ്: 3 പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട്…

Read More

നടുറോഡിൽ KSRTC ബസ് നിർത്തി ‍‍ഡ്രൈവർ യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി; സംഭവം പത്തനംതിട്ട കോന്നിയിൽ

നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ‍‍ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി. പത്തനംതിട്ട കോന്നി ജംഗ്ഷനിലാണ് സംഭവം. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്.കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമറാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഇടപെട്ട് ബസ് മാറ്റി പാർക്ക് ചെയ്യണമെന്ന് ‍ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ഡ്രൈവർ ഹോട്ടലിലേക്ക് പോവുകയായിരുന്നെന്ന്…

Read More

ബാബാ രാംദേവ് ജൂണ്‍ മൂന്നിന് കോഴിക്കോട് കോടതിയില്‍ ഹാജരാകണം

കോഴിക്കോട് : പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവുമായ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവര്‍ കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ജൂണ്‍ മൂന്നിന് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് ഉത്തരവ്.കേസില്‍ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ കമ്പനിയായ ദിവ്യ ഫാര്‍മസിയാണ് ഒന്നാംപ്രതി. ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍…

Read More

എല്‍ദോസ് കുന്നപ്പിള്ളി യുവതിയെ ബലാത്സംഗം ചെയ്തത് ഒന്നിലേറെ തവണ; കോവളത്ത് വെച്ച് തളളിയിട്ട് കൊല്ലാനും ശ്രമം; പെരുമ്പാവൂർ എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പളളി എംഎല്‍എക്ക് എതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ബലാത്സംഗം, വധശ്രമം അടക്കം ചുമത്തിയ കുറ്റപത്രം നെയ്യാറ്റിന്‍കര കോടതിയിലാണ് സമര്‍പ്പിച്ചത്. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത് എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നാണ് സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു.കോവളത്ത് വെച്ച് യുവതിയെ തളളിയിട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial