Headlines

കൂണ്‍ കഴിച്ച് ഭക്ഷ്യവിഷബാധ; നാലുപേര്‍ ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88), സുനില്‍ (48), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതില്‍ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം

Read More

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇടുക്കി: മൂന്നു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. വൈഷ്ണവ്-ശാലു ദമ്പതികളുടെ മകന്‍ ധീരവ് (4) ആണു മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയതായിരുന്നു കുട്ടി. പശുവിനെ കെട്ടിയശേഷം നോക്കുമ്പോള്‍ കുട്ടി സമീപത്തില്ലെന്ന് മനസ്സിലായതോടെ ജാന്‍സി ബഹളം വച്ചു. തൊഴിലുറപ്പു പണിക്കെത്തിയ സ്ത്രീകള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Read More

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

എറണാംകുളം : കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവർണറുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് പുതിയ നടപടി. കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസ്ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ…

Read More

നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു; അമേരിക്കയിൽ 3 ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അൽഫാരെറ്റ പൊലീസ് പറഞ്ഞു. മെയ് 14-ന് ജോർജിയയിലെ അൽഫാരെറ്റയിൽ മാക്‌സ്‌വെൽ റോഡിന് സമീപത്താണ് അപകടമുണ്ടായത്. അൽഫാരെറ്റ ഹൈസ്‌കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേരും18 വയസ് പ്രായമുള്ളവരാണ്. അൽഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർഥിയായ ആര്യൻ…

Read More

മുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

മുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു. മുംബൈയിലെ ഘട്കോപ്പറിലെ പന്ത്നഗറിലെ ലക്ഷ്മി നഗര്‍ മേഖലയില്‍ വച്ചാണ് എമിറേറ്റ്സ് വിമാനം ഇടിച്ചുണ്ടായ അപകടത്തില്‍ 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ ഘാട്കോപ്പറിന് സമീപമുള്ള പ്രദേശത്താണ് 36 അരയന്നങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ തിരച്ചില്‍ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എമിറേറ്റ്സ് വിമാനമായ ഇകെ 508 രാത്രി 9.18ന് ഈ മേഖലയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കൂട്ടമായി പറന്നിരുന്ന പക്ഷികള്‍ ഇടിച്ചതായി മുംബൈ വിമാനത്താവള വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്….

Read More

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ

ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ് -36), കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. 2020 ജൂലായ്‌ 19-നു രാത്രി 7.30-നാണ് നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമി (31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ്…

Read More

ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ചനിലയിൽ; കണ്ടെത്തിയത് കൊച്ചിയിൽ വയോധികയുടെ വീട്ടിൽ

കൊച്ചി: വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ചനിലയിൽ; കണ്ടെത്തിയത് കൊച്ചിയിൽ വയോധികയുടെ വീട്ടിൽപറഞ്ഞുപറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മനീഷ് കുമാർ താമസിച്ചിരുന്നത്…

Read More

പെരുമ്പയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 75 പവൻ സ്വർണം നഷ്ടപ്പെട്ടു

കണ്ണൂർ: പെരുമ്പയില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുൻവാതില്‍ തകര്‍ത്ത് വൻ കവര്‍ച്ച. 75 പവൻ സ്വര്‍ണം മോഷിടിക്കപെട്ടതായാണ് സ്ഥിരീകരണം. പെരുമ്പ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. മറ്റെന്തെങ്കിലും വീട്ടീൽ നിന്നും പോയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. ഇന്നലെ നടന്ന കവര്‍ച്ചയില്‍ 75 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. റഫീഖിന്‍റെ ഭാര്യയും മക്കളും റഫീഖിന്‍റെ…

Read More

ഒഴുകിവരുന്ന തേങ്ങ കണ്ട് തോട്ടിലേക്ക് എടുത്തുചാടി; പത്തനംതിട്ടയിൽ അറുപതുകാരൻ മുങ്ങിമരിച്ചു

പത്തനംതിട്ട: തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി തോട്ടിലേക്ക് ചാടി മുങ്ങിമരിച്ച ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്. രാത്രി വൈകിയും പത്തനംതിട്ട ജില്ലയിൽ ഒറ്റപെട്ട ശക്തമായ മഴ പെയ്തു.

Read More

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. എന്നാല്‍ ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial