
പിറന്നാൾ ദിനത്തിൽ ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മലയാളികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച സിനിമയായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഓരോ ചെറിയ അപ്‍ഡേറ്റുകൾ പോലും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ബോഡി ഗാർഡുകൾക്ക് നടുവിലൂടെ ഖുറേഷി അബ്രാം ആയി നടന്നുവരുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ പ്രതീക്ഷ കൂട്ടുന്നതരത്തിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണിപ്പോൾ. രണ്ടായിരത്തോളം…