എസി ഓൺ ചെയ്ത് കാറിൽ വിശ്രമിച്ചു; ഹരിപ്പാട് യുവാവ് മരിച്ച നിലയിൽ

ഹരിപ്പാട്: യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. അനീഷിനെ ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പിന്നീട് വരാമെന്നായിരുന്നു ആദ്യ മറുപടി. തുടർന്ന് രണ്ടാമത് എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ….

Read More

2023ലെ ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്‍റെ ജേഴ്സി മാറ്റാൻ ബിസിസിഐ നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി ശാരദ ഉഗ്ര

ചെന്നൈ: പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ടീം ഇന്ത്യയെ ഓറഞ്ച് ജേഴ്സി ധരിക്കാൻ ബിസിസിഐ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സ്പോർട്സ് റിപ്പോർട്ടർ ശാരദ ഉഗ്ര. 2023ലെ ഏകദിന ലോകകപ്പിനിടെ ആണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്സി മാറ്റാൻ ബിസിസിഐ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ ഓറഞ്ച് നിറത്തിലുള്ള ജേഴ്സി ധരിക്കാൻ നിർബന്ധിച്ചതായി പറഞ്ഞു. എന്നാൽ കളിക്കാർഎതിർത്തോടെ നീക്കം ഉപേക്ഷിച്ചുവെന്നും ശാരദ ഉഗ്ര വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഷ്ട്രീയ താല്‍പര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിഞ്ഞ…

Read More

പതിനഞ്ചു വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 19 വയസുകാരന് ജീവപര്യന്തം തടവ്

ചാവക്കാട്: പതിനഞ്ചു വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടിൽ അതുൽ ദേവസിയെയാണ് (19) ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ആണ് ജീവിതാവസാനംവരെ തടവും 4.75 ലക്ഷം രൂപ പിഴയും വിധിച്ചത്. മറ്റു വകുപ്പുകളിലായി 15 വർഷം കഠിന തടവും കൂടി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും നാലു മാസവും കൂടി തടവുശിക്ഷ അനുഭവിക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം….

Read More

ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു; പിന്നാലെ യുവതിയില്‍നിന്ന് കൈക്കലാക്കിയത് രണ്ടുലക്ഷം രൂപ, പ്രതി പിടിയിലായതിങ്ങനെ

കണ്ണൂർ: ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് പണം തട്ടിയ കേസിൽ പ്രതി പിടിയില്‍. ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. രണ്ട് ലക്ഷത്തോളം രൂപയാണ് ഇയാൾ കൈക്കലാക്കിയത്. കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വ്യാജവിലാസത്തില്‍ ചാറ്റിങ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അര്‍ബുദരോഗിക്ക് സഹായം വേണമെന്ന്…

Read More

മലവെള്ളപാച്ചിലിൽ കുറ്റാലം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരൻ മരിച്ചു

തമിഴ്നാട് തെങ്കാശിയിലെ പഴയ കുറ്റാലം വെള്ളച്ചാട്ടത്തിൽ കാണാതായ 17 മരിച്ചു. തിരുനെൽവേലി സ്വദേശി അശ്വിനാണ് മരിച്ചത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അശ്വിനെ കാണാതായത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. തെങ്കാശി മേഖലയിൽ രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നുണ്ട്.വനമേഖലയിലും മലകളിലും പെയ്ത ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. സഞ്ചാരികൾ വേഗത്തിൽ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിൽപ്പെട്ടത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

Read More

പരിശീലന പരിപാടിക്കു പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണു; കോഴിക്കോട് അധ്യാപിക മരിച്ചു

കോഴിക്കോട്: അവധിക്കാല പരിശീലനത്തിന് വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണ് അധ്യാപിക മരിച്ചു. കൊടുവള്ളി ബിആർസിയിലെ റിസോഴ്സ് പഴ്സനായ ഇ.കെ.ഷബീലയാണ് (33) മരിച്ചത്. കൊടുവള്ളി ജിഎൽപി സ്കൂളിലെ അധ്യാപികയാണ് ഇവർ. അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പഴ്സനായിരുന്നു. രാവിലെ വീട്ടിൽ കുഴഞ്ഞു വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയിൽ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി.

Read More

ബിസ്കറ്റ് പാക്കറ്റിന് 50 ഗ്രാം തൂക്കം കുറവ്; ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബ്രിട്ടാനിയയോട് കോടതി

തൃശൂർ: ബിസ്ക്കറ്റ് പാക്കറ്റിന് പുറത്ത് പറഞ്ഞതിലും കുറവ് അളവിൽ ലഭിച്ചതോടെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. ബ്രിട്ടാനിയ കമ്പനിക്കാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300 ഗ്രാം എന്ന് രേഖപ്പെടുത്തിയ ബിസ്കറ്റ് പാക്കറ്റിൽ 50 ഗ്രാമോളം ബിസ്കറ്റിന്റെ കുറവുണ്ടായിരുന്നു. ബ്രിട്ടാനിയയും ബിസ്കറ്റ് വിറ്റ കടയുടമയും ചേർന്ന് ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണം. കേസിനും മറ്റ് ചെലവുകൾക്കുമായി 10000 രൂപയും നൽകണമെന്ന് കോടതി വിശദമാക്കിയത്. തൃശൂർ വരക്കര സ്വദേശിയായ ജോർജ്ജ് തട്ടിൽ…

Read More

ദോഷം മാറ്റാൻ പൂജ വേണം; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചത് പാതി മയക്കത്തിൽ, പ്രതി പിടിയിൽ

പാലക്കാട്: പൂജ ചെയ്യാനെന്ന പേരിലെത്തി യുവതിതയെ പീഡിപ്പിച്ചയാളെ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. തൃശൂർ പഴുവിലാണ് ഇയാളുടെ മന്ത്രവാദ സ്ഥാപനം. ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ സമീപിച്ചത്. ശേഷം ഒരു വസ്തു മണപ്പിച്ചു അർദ്ധ മയക്കത്തിൽ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

Read More

കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; പതിനേഴുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ പതിനേഴുകാരൻ മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മിനി മുരളീധരന്റെയും മകൻ അനന്തു കൃഷ്ണനാണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ച അനന്തു കൃഷ്ണൻ. വ്യാഴാഴ്ച വൈകീട്ടാണ് അനന്തു വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയത്. ഈ സമയം കടന്നലിന്റെ ആക്രമണമുണ്ടായി. കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. തളിക്കുളം ബ്ലോക്ക്…

Read More

കാസർകോട് ഹോസ്റ്റൽ മുറിയിൽ പത്തൊൻപതുകാരൻ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

കാസർകോട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ ആണ് സംഭവം. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial