
അശ്ലീല വീഡിയോകൾ കാണിച്ചു പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ നാൽപത്തെട്ടുകാരനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ഇയാൾ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ മൂന്നു മാസമായി ഇയാൾ തന്നെ പലതരത്തിൽ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. 12 വർഷം മുമ്പ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് റാന്നി സ്വദേശിക്കൊപ്പം കുട്ടികളുടെ അമ്മ താമസം ആരംഭിച്ചു. യുവതിയുടെ മൂന്നുമക്കളും ഇവർക്കൊപ്പം തന്നെയായിരുന്നു. രണ്ടാനച്ഛൻ പെൺകുട്ടിക്ക് ആദ്യം മൊബൈൽ…