ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിൡച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഗിരിജയെ ചുറ്റികകൊണ്ട് കാല്‍മുട്ടുകള്‍ തകര്‍ത്തശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം. എന്നാല്‍ ഇവര്‍…

Read More

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ( 60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സൂചന. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള (കെഎല്‍ 05 എയു 9192)വാഹനമാണിത്. അഖിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും…

Read More

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

കൊച്ചി: സംസ്ഥാനത്ത് ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ 5.30ഓടേയാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി…

Read More

കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

കൊല്ലം: കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പൊലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്. കൊല്ലത്ത്…

Read More

കെഎസ്ആര്‍ടിസിയില്‍ ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്ന ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു. ഇതോടെ പലയിടത്തും സര്‍വീസ് മുടങ്ങി. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സര്‍വീസ് മുടങ്ങിയ സ്ഥിതിയുണ്ടായി. ബ്രത്തലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവര്‍മാര്‍ എത്താത്തതിന് കാരണം. ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല. ബ്രത്തലൈസര്‍ പരിശോധനയെ തുടര്‍ന്ന് 204 ജീവനക്കാരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍…

Read More

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു…

Read More

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ചെന്നൈ: ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. അപകടത്തിൽ 15 പേരിലധികം ആളുകൾക്ക് പരിക്കറ്റിട്ടുണ്ട് കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ചെങ്കല്ലുപേട്ടു ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

എല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം കൂടും; വാർഡ് പുനർനിർണയത്തിനൊരുങ്ങി സംസ്ഥാന സർക്കാർ; ഓർഡിനൻസ് കൊണ്ടുവരും

തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് പുനർനിർണയമുണ്ടാകും. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഈ മാസം 20ന് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് ഓർഡിനൻസ് കൊണ്ടുവരുന്നകാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ മാസം 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തിൽ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് ഓർഡിനൻസ് ഇറക്കുന്നത്. ഓൺലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ജനസംഖ്യാ…

Read More

ഓട്ടോ ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: സി.പി.എം ബ്രാഞ്ച് അംഗമായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേർ പിടിയിൽ. സി.പി.എം വളയം നിരവുമ്മല്‍ ബ്രാഞ്ച് അംഗവും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിൽ തിനൂര്‍ പുളിയത്താണ്ടി അശ്വിന്‍ (23), നെല്ലിയുള്ളതില്‍ കോടിയൂറ അതുല്‍ ലാല്‍ (24) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് നാലാം തീയതിയാണ് മാസ്‌ക് ധരിച്ചെത്തിയ അശ്വിനും അതുലും സ്റ്റാന്‍ഡില്‍ നിന്നും ലിനീഷിന്റെ ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും…

Read More

കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി കെ സുധാകരൻ റദ്ദാക്കി

തിരുവനന്തപുരം: കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. എം എം ഹസ്സന്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍കാലിക ചുമതല വഹിച്ചപ്പോഴാണ് ലത്തീഫിനെ തിരിച്ചെടുത്തത്. ഈ തീരുമാനമാണ് ഇപ്പോള്‍ കെ സുധാകരന്‍ റദ്ദാക്കിയത്. ലത്തീഫിനെ തിരിച്ചെടുത്ത നടപടി ശരിയല്ലെന്ന് സുധാകരന്‍പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. എ ഗ്രൂപ്പുകാരനായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial