
പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് സിഎഎ നടപ്പിലാക്കി കേന്ദ്രം; 14 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി
ന്യൂഡൽഹി : സിഎഎ ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമം നടപ്പാക്കി തുടങ്ങിയിരിക്കുന്നത്. ന്യൂഡല്‍ഹി : വ്യാപക പ്രതിഷേധം കണക്കിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിഎഎ നടപ്പാക്കുമെന്ന്…