പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ ഇതുവരെ മരിച്ചത് 12 പേർ; 43 പേർ ചികിത്സയിലെന്നും അധികൃതർ

മുംബൈ: മുംബൈ ഘാട്ട്കോപ്പറിൽ പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ ഇതുവരെ 12 പേർ മരിച്ചെന്ന് അധികൃതർ. 43 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെയാണ് ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ പൊടിക്കാറ്റിലും മഴയിലുമാണ് ഇന്നലെ പരസ്യ ബോർഡ് തക‍ർന്നു വീണത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ സർക്കാർ…

Read More

ഹൃദ്‌രോഗ ബാധയെ തുടർന്ന് മന്ത്രി കെ.എൻ.ബാലഗോപാലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി

തിരുവനന്തപുരം: മന്ത്രി കെ.എൻ.ബാലഗോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്‌രോഗ ചികിത്സയ്‌ക്കായാണ് മന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Read More

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി.

Read More

വാഹനാപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു

കൂറ്റനാട് : ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടൻ പാട്ട് കലാകാരൻ കൂറ്റനാട് വാവന്നൂർ സ്വദേശി രതീഷ് തിരുവരംഗന് ദാരുണാന്ത്യം. കുളപുള്ളി ചുവന്നഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശിയും നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി…

Read More

സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു

കൊച്ചി: സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. ഒക്കല്‍ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയില്‍ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍. സുരേഷ് ഗോപി നായകനായ രാമരാവണന്‍ , സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയര്‍ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവന്‍ മണി നായകനായ ലോകനാഥ് ഐഎഎസ് എന്ന സിനിമയുടെയും മറ്റ് നിരവധി സിനിമകളുടെയും തിരക്കഥ രചിച്ചിട്ടുണ്ട്. തമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്

Read More


50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു,യുവാവ് അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്വകാര്യ ഫൈനാൻസ് കമ്പനിയുടെ സ്റ്റാഫാണെന്നുപറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് മുഖേന ഇയാൾ ബന്ധപ്പെടുകയും 50000…

Read More

ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദി അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 72 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കഴിഞ്ഞ മാസമാണ് സുശില്‍ കുമാര്‍ മോദി അറിയിച്ചത്. രണ്ട് തവണയായി 11 വര്‍ഷത്തോളം സുശില്‍ കുമാര്‍ മോദി ബിഹാറിലെ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2022 ഡിസംബര്‍ വരെയുമുള്ള രണ്ട് തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നത്. ഇതിന് പുറമെ എം പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയപ്രകാശ്…

Read More

കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമം; അതിക്രമം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചി മുറിയിൽ വച്ച്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുൺ ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയപ്പോഴായിരുന്നു പ്രതി പത്തു വയസുകാരിയെ കയറിപിടിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാൻ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു

Read More

ബസിനുള്ളിൽ യാത്രക്കാർക്ക് ശുദ്ധജലം ലഭ്യമാക്കാനായി പദ്ധതിയുമായി കെഎസ്ആർടിസി;ഒരു ലിറ്ററിന് 15 രൂപ നിരക്ക്

തിരുവവന്തപുരം: യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് ആണ് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക…

Read More

12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു; വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്തു, രക്ഷിതാവിന് 35,000 രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെകൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ പിതാവിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും 35000 രൂപ പിഴയും വിധിച്ചു. മഞ്ചേരി കിടങ്ങഴി പുല്ലൂർ സ്വദേശി ആണ് 12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻഫോസ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചിരിച്ചത്. വാഹനത്തിൻറെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial