തൃശ്ശൂർ വൻ ലഹരി വേട്ട; 15 ചാക്കുകളിലായി കണ്ടെത്തിയത് 11000 പാക്കറ്റ് ഹാൻസ്

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പുകയില വസ്തുകൾ കണ്ടെത്തിയത്. ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പൊലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ആണ് പൊലീസ് കണ്ടെത്തിയത്. മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി ഉത്പന്നമാണ് പിടികൂടിയത്. ഇന്നോവ കാറോടിച്ച ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ…

Read More

പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

         തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ ഷക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 സെപ്തംബർ 19-ന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസ്സിലാണ് അറസ്റ്റ്, പീഡനത്തിനിരയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അതിജീവിതയുടെ പരാതിയിൽ വടക്കേക്കാട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷക്കീർ…

Read More

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യ വർഷം നടത്തി, മുഖത്തടിച്ചു, പരാതി

കൊല്ലം : കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ്…

Read More

കടയ്ക്കൽ:ചിതറയിൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ.

കടയ്ക്കൽ:ചിതറയിൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ.  പട്ടാപ്പകൽ ആണ് ഇവർ ഈ മോഷണം നടത്തിയത്. പെരിങ്ങമ്മല കൊല്ലായിൽ ബ്ലോക്ക് നമ്പർ 107ൽ നൗഫൽ(20), ചിതറ പള്ളിക്കുന്നുപുറം എസ് എൽ നിവാസിൽ സന്ദീപ് ലാൽ, കലയപുരം ബ്ലോക്ക് നമ്പർ 107ൽ മുഹമ്മദ് ഇർഫാൻ(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ10ന്  വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവംനടന്നത്.  ചിതറ വളവുപച്ചയിലുള്ള തുമ്പമണ്‍തൊടി തടത്തരികത്ത് തട്ടാംവിള വീട്ടില്‍ സജുന്റെ വർക്ക് ഷോപ്പില്‍ നിന്നാണ് ബുള്ളറ്റ് മോഷ്ടിച്ചത്. നാലുമണിയോടെ…

Read More

കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു; 6 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം. ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്. സംഘം ചേർന്ന് മർദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേർ കസ്റ്റഡിയിലാണ്

Read More

ലൈംഗികപീഡനം ദിവസവും തുടർന്നതോടെ മദ്രസ വിദ്യാർത്ഥികൾ ഉസ്താദിനെ കൊല്ലാൻ തീരുമാനിച്ചു; ഇമാം മൗലാന മുഹമ്മദ് മാഹിർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ വഴിത്തിരിവ്

അജ്‍മീർ: മസ്ജിദിനുള്ളിൽ ഉറങ്ങിക്കിടന്ന ഇമാം കൊല്ലപ്പെട്ട സംഭവത്തിൽ വൻ വഴിത്തിരിവ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികൾ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ഇമാമിനെ കൊലപ്പെടുത്തിയ പ്രായപൂർത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീർ പൊലീസ് അറിയിച്ചു. ഏപ്രിൽ 27 നാണ് കൊലപാതകം നടന്നത്. ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ കഴിഞ്ഞ എട്ട് വർഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ…

Read More

കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവം; കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു. അതിനിടെ സ്ഫോടനം നടന്ന സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചു. മാരക സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8.15യോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ സമീപ പ്രദേശത്ത് റോന്തു…

Read More

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തര്‍ക്കം; വിട്ടു നല്‍കില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോണ്‍ഗ്രസ്

തിരുവനന്തപുരം:രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും നിലപാട് കടുപ്പിച്ചത്. മുന്നണി യോഗത്തില്‍ രാജ്യസഭാ…

Read More

മന്ത്രി എ കെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റിൽ കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

തിരുവനന്തപുരം: മന്ത്രി എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മൃതദേഹം കഴുത്തില്‍ കത്തി ഇറക്കിയ നിലയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ(68)യാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടില്‍നിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍…

Read More

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കൽ ദേവസ്യ (76) യെയാണ് കൊലപ്പെടുത്തിയത്. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യയെ സഹോദരി പുത്രൻ കോടാലി കൊണ്ടു വെട്ടുകയും തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial