കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ : കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഒരു മാസം…

Read More

കൊടുംക്രൂരതയ്ക്ക് ശിക്ഷ എന്ത്; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

തലശ്ശേരി: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്നും പ്രോസിക്യൂഷൻ കരുതുന്നു. 2022 ഒക്ടോബർ 22നാണ് പട്ടാപ്പകൽ വീട്ടിൽ കയറി വിഷ്ണുപ്രിയയെ സുഹൃത്ത് ശ്യാംജിത്ത് അതിദാരുണമായി കൊലപ്പെടുത്തിയത്. പാനൂര്‍ വള്ള്യായിലെ…

Read More

സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് അന്തരിച്ചു

സിപിഐ നേതാവ് തമിഴ്‌നാട്ടിൽ നിന്നുള്ള നാഗപട്ടണം സിറ്റിംഗ് എം പി സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മേയ് രണ്ടിനാണ് അദ്ദേഹത്തെ ചെന്നൈ മയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. നാല് തവണ ലോകസഭാ അംഗമായിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നടക്കും. സെൽവരാജിൻ്റെ മരണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഇത്തവണ അനാരോഗ്യം കാരണം അദ്ദേഹം മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.

Read More

വിരുന്നിനെത്തിയ വധുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; ഏഴാം ദിവസം യുവദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വച്ച് വേർപിരിഞ്ഞു

കോഴിക്കോട്: യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം ആണ് വേർപിരിഞ്ഞത്. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നൽകി. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ…

Read More

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടൽ തീരുമാനം; കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയുടെയും പ്രതികാര ബുദ്ധിയുടെയും ഉദാഹരണമെന്ന് അബ്ദു റഹിമാന്‍

തിരുവനന്തപുരം: പാലക്കാട് റയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണയും പ്രതികാരബുദ്ധിയുമാണെന്ന് മന്ത്രി വി അബ്ദു റഹിമാൻ. തീരുമാനത്തിൽ നിന്നും റയിൽവേ മന്ത്രാലയം പിന്മാറണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തെഴുതിയതായും അബ്ദു റഹിമാൻ പറഞ്ഞു. ”കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കല്‍. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷന്‍. ഒരു പോരായ്മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്….

Read More

ലഹരി വിറ്റിരുന്നത് തലയിണ കടയുടെ മറവിൽ; ഒഡിഷ സ്വദേശി പെരുമ്പാവൂരിൽ അറസ്റ്റിൽ

കൊച്ചി: തലയിണ വിൽക്കുന്ന കടയുടെ മറവിൽ ലഹരിമരുന്ന് വില്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. അസം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജ്യോതി ജംങ്ഷനില്‍ നടത്തുന്ന തലയണക്കടയുടെ മറവില്‍ ആണ് ഇയാൾ ഹെറോയിന്‍ വില്‍പ്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിന്‍ പിടികൂടിയത്. അസമില്‍ നിന്ന് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വില്‍പ്പന നടത്തി വരികയായിരുന്നു….

Read More

കേരള ബാങ്കിന്റെ മംഗലപുരം ബ്രാഞ്ചിൽ സെലിബ്രിറ്റി അക്കൗണ്ട് ക്യാമ്പയിൻ നടന്നു

കേരളത്തിന്റെ ജനകീയ ബാങ്കായ കേരള ബാങ്കിൻ്റെ ” സെലിബ്രിറ്റി അക്കൗണ്ട് ” ക്യാമ്പയിന്റെ ഭാഗമായി മംഗലപുരം ശാഖയിൽ കവിയുംചലച്ചിത്ര ,നാടക ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുതിയ അക്കൗണ്ട് സ്വീകരിച്ചു . ബാങ്ക് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻസംഘടിപ്പിക്കുന്നത്.പുതിയ തലമുറയെ ബാങ്കിംഗ് രംഗത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്കിന്റെ ഈ ആശയം സമൂഹമേറ്റെടുക്കുമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ബാങ്കിൽ നടന്ന ക്യാമ്പയിൻ പരിപാടിയിൽ ബ്രാഞ്ച് മാനേജർ മനോജ്കുമാർ പി.എസ്, ക്യാഷ്യർ ഗിരീശൻ കെ. മറ്റ്…

Read More

സ്ത്രീ വിരുദ്ധ പരാമർശം; കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്. സ്കൂട്ടറിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. രാത്രിയിൽ എട്ടേകാലോടെയാണ് സംഭവം. ഇന്നലെ വടകരയിൽ നടന്ന പരിപാടിയിൽ ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വിവാദമായിരുന്നു. അതേസമയം, കെ കെ ശൈലജയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ എസ് ഹരിഹരൻ മാപ്പുപറഞ്ഞു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണെന്നും അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്, ബോധപൂർവ്വം ഉദ്ദേശിച്ചതല്ലെന്നും പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നുവെന്നും…

Read More

സ്വകാര്യ ബസിൽ വച്ച് 8000 രൂപ മോഷ്ടിച്ചു; യുവതികളെ പിടികൂടി പോലീസ്

കൊച്ചി: ബസിൽ വച്ച് പണം മോഷ്ടിച്ച യുവതികൾ പിടിയിൽ. തമിഴ്നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻഎഡി വഴി പോകുന്ന അലുവ എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലായിരുന്നു സംഭവം. പരാതിക്കാരിയായ സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ഇവർ മോഷ്ടിക്കുകയായിരുന്നു. വിവിധ ജില്ലകളിൽ സമാനമായ 5 കേസുകളിൽ പ്രതികളാണ് ഇവർ.

Read More

മാന്നാറിലെ ‘മൊബൈൽ ബാർ’; സ്കൂട്ടറിൽ കറങ്ങി മദ്യം വിറ്റിരുന്ന അബ്കാരി കേസ് പ്രതി അറസ്റ്റിൽ

മാന്നാർ: സ്കൂട്ടറിൽ കറങ്ങി മാന്നാറിൽ ചെന്നിത്തലയിലെ പ്രദേശങ്ങളിൽ അനധികൃത മദ്യക്കച്ചവടം നടത്തിവന്ന നിരവധി അബ്‌കാരി കേസുകളിലെ പ്രതിയായ ആൾ പിടിയിൽ. മാവേലിക്കര എക്‌സൈസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നേടിയത്ത് വീട്ടിൽ ശിവപ്രകാശ് (57) ആണ് അറസ്റ്റിലായത്. ചെന്നിത്തല കോട്ടമുറി ഭാഗത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി വിദേശമദ്യം വിറ്റുകൊണ്ടിരുന്നപ്പോളാണ് ഇയാളെ പിടികൂടിയത്. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണ രാജ് പി എസ്, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ വി രമേശൻ, പ്രെവെൻറ്റീവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial