കെഎസ്ആർടിസി ഡ്രൈവറായ 48 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡ്രൈവറായ നാല്പത്തിയെട്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം സ്വദേശി രവികുമാർ (48) ആണ് മരിച്ചത്. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവറാണ് ഇദ്ദേഹം. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Read More

കളിക്കുന്നതിനിടെ 110 കെവി ലൈനിൽ നിന്ന് ഷോക്കേറ്റു; ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കോഴിക്കോട്: കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് (12) മരിച്ചത്. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റത്. മേയ് 24 നായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീടിൻ്റെ ടെറസിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്ന് പോകുന്ന 110 കെവി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ച്ചത്തോളം മെഡിക്കൽ…

Read More

വിഷു ബംപർ ലോട്ടറിയിൽ 12 കോടി അടിച്ച ആളെ കണ്ടെത്തി

ആലപ്പുഴ: കേരള വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനാര്‍ഹനായ ആളെ കണ്ടെത്തി.12 കോടി രൂപ ലഭിച്ച ആ ഭാഗ്യവാന്‍ ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ (76) ആണ്. സിആര്‍എഫ് വിമുക്തഭടനായ വിശ്വംഭരന്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. കുറച്ചുനാള്‍ എറണാകുളത്തെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്ത ശേഷമാണ് വിശ്രമജീവിതത്തിലേക്ക് തിരിഞ്ഞത്. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വാര്‍ത്ത അറിഞ്ഞയുടന്‍ നിരവധി ആളുകൾ തന്നെ തേടിയെത്തുമോ എന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം…

Read More

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക്…

Read More

രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫിസർ കമാൻഡന്റ് പ്രേമനെയാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്തയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് ഓഫീസർ കമാൻഡന്റിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും പരാതി രേഖാമൂലം വാങ്ങുകയും…

Read More

സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമം; ഹോട്ടൽ ജീവനക്കാരി റോഡിൽ വീണ് മരിച്ചു

തിരുവനന്തപുരം: സ്‌കൂട്ടറിന്റെ പിറകിലിരുന്ന് കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി വീണ് മരിച്ചു. ഹോട്ടൽ ജീവനക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയായിരുന്നു സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോവുകയും വാഹനത്തിന്റെ…

Read More

ഏഴുവയസുകാരിയ ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ വച്ച് പീഡനത്തിനിരയാക്കി; 50 വയസുകാരന് 40 വർഷം തടവ്

പെരിന്തൽമണ്ണ: ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫ(50)യ്ക്കാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പെനിതൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജിന്റെ വിധിയിൽ പറയുന്നു. 2021 ജനുവരി 11നാണ് സംഭവം. മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി…

Read More

വിമാനത്താവളം വഴി സ്വർണക്കടത്ത്; ശശി തരൂർ എം.പിയുടെ പി.എയും കൂട്ടാളിയും പിടിയിൽ

ഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 500 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു….

Read More

കനത്ത മഴയിൽ ഇൻഫോപാർക്കിൽ വെള്ളം കയറി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ

കൊച്ചി: കനത്ത മഴയെ തുടർന്ന് ഇൻഫോപാർക്കിൽ വെള്ളം കയറിയതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ബുധൻ വ്യാഴം ദിവസങ്ങളിൽ ഭൂരിഭാഗം കൊമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ശക്തമായ മഴയിൽ തുടർച്ചയായി വെള്ളം കയറിയതോടെ ജീവനക്കാർ കൂട്ടമായി അവധി എടുക്കുമെന്ന് പറഞ്ഞതോടെയാണ് വർക്ക് ഫ്രം ഹോം അനുവദിച്ചത്. കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി മഴ മാറി നിന്നതിനാൽവെള്ളക്കെട്ടുകൾ ഒഴിവായി. ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്….

Read More

വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; സിപിഐഎം ഏരിയാ സെക്രട്ടറിയെ പോലീസ് ചോദ്യം ചെയ്തു

ആലപ്പുഴ: കണ്ണൂരിലെ വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ സിപിഐഎം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കണ്ണൂർ സ്വദേശിയായ വ്യവസായി പി വി അഭിഷേകിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിന്റെ വെളിച്ചത്തിലാണ് പോലീസിന്റെ ചോദ്യം ചെയ്യൽ. ഗുണ്ടകളും പരാതിക്കാരനും ഏരിയ സെക്രട്ടറിയും തമ്മിൽ ബന്ധപ്പെട്ടതിന്റെ വിവരണങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ മാസം 11നാണ് കണിച്ചുകുളങ്ങര ജങ്ങ്ഷനില്‍ വെച്ച് അഭിഷേകിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. അക്രമത്തിനിരയായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial