തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

മുംബൈ: തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഉണ്ടായ ഒരു കാര്‍ അപകടത്തെത്തുടര്‍ന്നാണ് മരണം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു. പിന്നീട് ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍…

Read More

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല. മറ്റ് ഡിവൈസുകള്‍ ഉപയോഗിച്ചോ…

Read More

ഗൃഹനാഥന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍; കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഗൃഹനാഥന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വള്ളികുന്നം കടുവിനാല്‍ പറങ്കാമുട്ടില്‍ സ്വാതി നിവാസില്‍ ചന്ദ്രകുമാറാണ് (60) മരിച്ചത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാര്‍ 2 വര്‍ഷമായി പള്ളിക്കത്തറ ജങ്ഷനു സമീപമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആള്‍ ചന്ദ്രകുമാര്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഭാര്യ അമ്പിളി….

Read More

വന്യമൃഗത്തിന് വച്ച വൈദ്യുതക്കെണിയിൽ പെട്ട് വയോധിക മരിച്ച സംഭവം; സ്ഥലം ഉടമ അറസ്റ്റിൽ

പാലക്കാട്: കാട്ടുപന്നി ശല്യമുള്ളയിടത്ത് ഒരുക്കിയ വൈദ്യുതക്കെണിയിൽ പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട്‌ തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടില്‍ കണ്ടന്റെ ഭാര്യ കല്യാണി (78) ആണ് മരണപ്പെട്ടത്. അബ്ദുൾ കരീമിന്‍റെ പുരയിടത്തിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു. പറമ്പിൽ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ കരീം ആണ്…

Read More

പാലക്കാട് 3 വയസുകാരി പനി ബാധിച്ച് മരിച്ചു

പാലക്കാട്: പനി ബാധിച്ച് പലാക്കാട് മൂന്നു വയസുകാരി മരിച്ചു. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മരിച്ചത്. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Read More

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു;‘ആട്ടം’ മികച്ച ചിത്രം, ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാര്‍

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം നേടി. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്)മികച്ച കലാസംവിധായകന്‍…

Read More

ചാനൽ ചർച്ചയ്ക്കിടെ തിരുവനന്തപുരം കളക്ടറെ വിമർശിച്ചു; ജോയിന്റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതിഷേധവുമായി ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: ചാനൽ ചർച്ച നടക്കുന്നതിനിടെ തിരുവനന്തപുരം ജില്ലാ കളക്ടറെ വിമർശിച്ച ജോയിന്റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റെവെന്യു പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് എല്ലാ ജില്ലകളിലെയും കളക്ടറേറ്റിലേയ്ക്ക് നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് ജോയിന്റ് കൗൺസിലിന്റെ തീരുമാനം. തിരുവനന്തപുരം ജില്ല ജനറൽ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കലക്ടർ ജെറോമിക് ജോർജ് കുഴിനഖ ചികിത്സക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു….

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു. ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു….

Read More

രക്തസാക്ഷി ഫണ്ട് തിരിമറി നടത്തി; സിപിഎം നേതാവിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം നേരിട്ട സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സംഘടനാ നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം ടി.രവീന്ദ്രനെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കാനും പ്രാഥമിക അംഗത്വംമാത്രം നിലനിർത്താനും ഏരിയാ കമ്മിറ്റി തീരുമാനിച്ചു. ടി.രവീന്ദ്രൻ രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് നേരത്തേ തയ്യാറായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നടപടി നീട്ടിവെക്കുകയായിരുന്നു. 2008-ൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ വിഷ്ണുവിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽനിന്ന്…

Read More

ജനിച്ചതിന് തൊട്ടുപിന്നാലെ നവജാത ശിശു മരിച്ചു; ഒരുമണിക്കൂറിന് ശേഷം പുനർ ജന്മവും

ജനിച്ചതിന് തൊട്ടുപിന്നാലെ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശുവിന് ഒരു മണിക്കൂറിന് ശേഷം പുനർജന്മം. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ചകിയ പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ യുവതി ജന്മം നൽകിയ പെൺകുഞ്ഞാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചകിയയിലെ സന്ദീപ് കുമാറിൻറെ ഭാര്യ പ്രിയങ്ക കുമാരി പെൺ കുഞ്ഞിന് ജന്മം നൽകിയത്. രാത്രിയിൽ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സഹോദരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന് പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സിസേറിയന് പറഞ്ഞിരുന്നെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial