ബൈക്കിന്റെ പിറകിൽ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർ മരിച്ചു

കൊട്ടാരക്കര: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർക്ക് ദാരുണാന്ത്യം. വാളകം വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ കെ.ബി. ബിനു(43) ആണ് മരിച്ചത്. ഏപ്രിൽ ആറിന് ഉച്ചയോടെ കൊട്ടാരക്കരയിൽ ബിനു സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ മാരുതി എർട്ടിഗ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കൊട്ടാരക്കര പൊലീസ് പിടികൂടി. പുതിയവീടിന്റെ പ്രതിഷ്ഠാശുശ്രൂഷ നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഭാര്യ: നവോമി (അധ്യാപിക,…

Read More

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

കൊച്ചി: കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ…

Read More

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

കാസർക്കോട്: ചെറുവത്തൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടിച്ചെടുത്തു. രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തത്. മംഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചത്. 2.04 കോടി വില വരുന്ന 2838.35 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസാണ് സ്വർണം പിടിച്ചത്.

Read More

വരും മണിക്കൂറിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; ഈ 5 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മണിക്കൂറിൽ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

ബെംഗളൂരുവില്‍നിന്ന് ബസ് വഴി കടത്തിയത് എംഡിഎംഎയും ലഹരി ഗുളികകളും; തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ

തൃശ്ശൂര്‍: എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി വിഷ്ണുവിനെയാണ് 42 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍നിന്ന് കടത്തിയ ലഹരി മരുന്നുമായണ് യുവാവിനെ മണ്ണുത്തി പോലീസും തൃശ്ശൂര്‍ ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ കുതിരാനില്‍വെച്ചാണ് വിഷ്ണുവിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന വിഷ്ണുവില്‍നിന്ന് എം.ഡി.എം.എ.യും ലഹരിഗുളികകളും കണ്ടെടുത്തത്. പിടിയിലായ വിഷ്ണു നേരത്തെയും ലഹരിക്കടത്തില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. തൃശ്ശൂര്‍ റെയില്‍വേ…

Read More

തനിച്ചു താമസിക്കുന്ന വയോധിക വീട്ടിൽ മരിച്ച നിലയിൽ; മൂന്ന് ദിവസമായി വായോധികയെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ

കണ്ണൂര്‍: റിട്ട. നഴ്‌സിങ് സൂപ്രണ്ട് വീട്ടിൽ മരിച്ച നിലയിൽ. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇവരെ വീടിനു പുറത്ത് കാണാത്തതിൽ സംശയം തോന്നി നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വാടക ക്വാട്ടേഴ്സിൽ ഇവർ തനിച്ചായിരുന്നു താമസം. ഇന്ത്യൻ സൈന്യത്തിൽ നഴ്‌സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു. തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നഴ്‌സിംഗ് സൂപ്രണ്ടായാണ് പിന്നീട് സര്‍വീസിൽ നിന്ന് വിരമിച്ചത്….

Read More

കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ട വച്ചു; പുറത്തേക്ക് കയറാനാകാതെ വീണുപോയ നാല്പത്തിയഞ്ചുകാരൻ മരിച്ചു

പെരിന്തല്‍മണ്ണ: കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്നാട് സ്വദേശി മരിച്ചു. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിന്‍കോട് ആണ് സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണര്‍ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രന്‍ പകുതിയിലേറെ കയറിയെങ്കിലും മുകളിലെത്താനായില്ല. കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവര്‍ രക്ഷിക്കാന്‍…

Read More

പ്രാര്‍ഥനയ്‌ക്കെത്തിയ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 55 വര്‍ഷം തടവ്

മൂവാറ്റുപുഴ: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്ററെ 55 വര്‍ഷം തടവിന് വിധിച്ച് കോടതി. മാമലക്കണ്ടം ചാമപ്പാറ ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചിലെ പാസ്റ്റര്‍ കോട്ടയം കല്ലറ വട്ടമറ്റംചിറയില്‍ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 1,40,000 പിഴയൊടുക്കാനും ജഡ്ജി പി.വി. അനീഷ് കുമാര്‍ ഉത്തരവിട്ടു. 2016 ഡിസംബര്‍ 31-ന് പുതുവത്സര പ്രാര്‍ഥനയ്ക്ക് എത്തിയ പതിനൊന്നു വയസ്സുകാരനെ തൊട്ടടുത്തുള്ള ഷെഡ്ഡില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പള്ളിയിലും പാസ്റ്ററുടെ വീട്ടിലും എത്തിച്ച് ലൈംഗിക അതിക്രമം…

Read More

കരമന അഖിൽ‌ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; കൊലപാതകം മുൻവൈരാഗ്യം കാരണം

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. അതേസമയം കൊലരപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ…

Read More

പ്രണയം നടിച്ചു പീഡനം :
ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

കൊല്ലം: പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ഏരൂര്‍ അയിലറയില്‍ ജിത്താണ് (26) കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. 25 കാരിയാണ് പരാതിക്കാരി. 2022 ജൂലൈ മുതൽ പലതവണ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ഏരൂര്‍ സ്വദേശിനീ 25 കാരി നൽകിയ പരാതി നൽകിയത്.പ്രണയം നടിച്ച് വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയാണ് ഇയാൾ പീഡിപ്പിച്ചതെന്നും ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial