പി എസ് ജി വിടുന്നതായി കിലിയൻ എംബാപ്പെ

പാരിസ്: ഫ്രഞ്ച് ലീഗ് ക്ലബായപിഎസ്ജി വിടുന്നതായി ഇതാദ്യമായി സ്ഥിരീകരിച്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ. ആരാധക സംഘമായ പിഎസ്ജി അള്‍ട്രാസിന് യാത്രപറഞ്ഞു അദേഹം വിഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അങ്ങേയറ്റം വികാര നിര്‍ഭരമായ സമയത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് പറഞ്ഞ താരം, റയലിലേക്കെന്ന സൂചനകളും നല്‍കി. ക്ലബ് വിടുകയാണെന്ന, തീരുമാനം ആരാധകരെ അറിയിക്കുക ഇത്ര ദുഷ്‌കരമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ ഏഴു വര്‍ഷത്തിന് ശേഷം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളോട് സംസാരിക്കാനുള്ള സമയം…

Read More

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കുടുംബ സമേതം മുങ്ങി; ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയിൽ വയോധികൻ; കേസെടുത്ത്

കൊച്ചി: തൃപ്പൂണിത്തുറ ഏരൂര്‍ വൈമേതിയില്‍ കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മകന്‍ അജിത്തും കുടുംബവുമാണ് പിതാവ് ഷണ്മുഖനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ഷണ്മുഖന് മൂന്ന് മക്കളാണുള്ളത്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. പിതാവ് ഷൺമുഖനെ മകൻ അജിത്താണ്…

Read More

പ്രജ്വല്‍ രേവണ്ണ കേസ്; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍

ബംഗളൂരു: പ്രജ്വല്‍ രേവണ്ണ കേസില്‍ ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍. ചിത്രദുര്‍ഗയില്‍ നിന്ന് ബംഗളൂരുവിലേക്കുളള് യാത്രക്കിടെ കര്‍ണാടക പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഢി ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. കാര്‍ത്തിക്കിന്റെ അഭിഭാഷകനാണ് ദേവരാജ ഗൗഡ. വിഡിയോ ചോര്‍ത്തിയതിന് അഭിഭാഷകനായ ദേവരാജ ഗൗഡയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കേസില്‍ ഹാസന്‍ പൊലീസിന്…

Read More

വിഴിഞ്ഞത്ത് വിദ്യാർത്ഥി ആത്മഹത്യ നിലയിൽ; തൂങ്ങി മരിച്ചത് പരീക്ഷയിൽ തോറ്റ വിഷമം മൂലമെന്ന് സംശയം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. കല്ലുവെട്ടാൻകുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

Read More

അങ്കണവാടിയിൽ തിളച്ചപ്പാൽ കുടിപ്പിച്ചു; ഭിന്നശേഷിക്കാരനായ 5 വയസ്സുകാരന് ഗുരുതര പൊള്ളൽ; ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ നാലു ദിവസമായി ആശുപത്രിയിൽ

കണ്ണൂർ: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അംഗനവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയെന്ന് പരാതി. തിളച്ച പാൽ കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞ് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിലാണ്. ഭക്ഷണമോ വെള്ളമോ കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോൾ. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്

Read More

സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

കോഴിക്കോട്: ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം….

Read More

വേനല്‍ മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലേര്‍ട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേയ് 10 മുതല്‍ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read More

തിരുവനന്തപുരം കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ അഖിലിനെ ഇന്നവോയിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്ദു വധ കേസിലെ പ്രതി അനന്തു കൃഷ്ണൻ്റെ നേതൃത്വലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിന് പിന്നിൽ

Read More

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് പതിവ്; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. പേരാമ്പ്ര കൂത്താളി ആയിഷ മന്‍സിലില്‍ അബ്ദുള്ള മനാഫ് (26), കണ്ണൂര്‍ പള്ളിക്കുന്ന് ലിജാസ് ഹൗസില്‍ ലിജാ ജയന്‍ (27) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ സരയൂ ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. മറ്റൊരു സ്ഥാപനത്തില്‍ നിന്ന് സമാന രീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും പിടിയിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുന്‍പും…

Read More

അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; അൻപതുവയസുകാരൻ അറസ്റ്റിൽ

കോഴിക്കോട്: അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. 50 വയസുള്ള അശോകനെയാണ് പൊലീസ് പിടികൂടിയത്. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ആണ് അറസ്റ്റ്. അങ്കണവാടിക്ക് സമീപത്തായാണ് ഇയാള്‍ താമസിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തിലും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി. അഞ്ച് വയസ്സില്‍ താഴെയുള്ളതാണു രണ്ട് കുട്ടികളും. അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴി രേഖപ്പെടുത്തിയശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial