മാലിന്യശേഖരണത്തിന് പരിഹാരമായ ‘ആക്രി ആപ്പ്’ സേവനം തലസ്ഥാനത്തും; പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം; പറയുന്ന സമയത്ത് വീട്ടിലെത്തി മാലിന്യങ്ങൾ കൊണ്ടുപോകും
തിരുവനന്തപുരം: വീട്ടിൽ വരുന്ന വേസ്റ്റ് ഒഴിവാക്കുക എന്നത് തലവേദന തന്നെയാണ്. എന്നാൽ തലസ്ഥാത്തുള്ളവർക്ക് ഇനി ആ തലവേദന ഉണ്ടാകില്ല. മാലിന്യശേഖരണത്തിന് പരിഹാരമായ ‘ആക്രി ആപ്പിന്റെ’ സേവനം ഇനി തലസ്ഥാനത്തും ലഭിക്കും. കാഞ്ഞ മാസമാണ് തിരുവനതപുരം നഗരസഭയുടെ പിന്തുണയോടെ ആപ്പ് പ്രവർത്തനം ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആപ്പ് ഛത്തീസ്ഗഢിലും എത്തിക്കും.തമിഴ്നാടുമായും ചർച്ചകൾ നടക്കുന്നുണ്ട്. 2019ൽ എ4 മെർക്കാന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പാണ് ആപ്പ് പുറത്തിറക്കിയത്. കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിലവിൽ 50ലധികം വോളന്റിയേഴ്സുണ്ട്.കേരളത്തിൽ മാലിന്യസംസ്കരണം തലവേദനയായപ്പോഴാണ്…

