മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ശകാരിച്ചു; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

റായ്പൂർ: മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞ സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി പതിനാലുകാരി. ഛത്തീസ്ഗഡിലാണ് സംഭവം. സംഭവം നടക്കുമ്പോൾ കുട്ടിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ ജോലിക്ക് പോയിരുന്നതായി കസ്റ്റഡിയിലിരിക്കെ പെൺകുട്ടി പോലീസിനോട് പറഞ്ഞു. ആൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ശാസിക്കുകയും ഇനി ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ ദേഷ്യത്തിലാണ് ഉറങ്ങിക്കിടന്ന സഹോദരന്‍റെ കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയത്. സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി കുളിച്ച് വസ്ത്രത്തിലെ രക്തക്കറ വൃത്തിയാക്കിയ…

Read More

എറണാകുളത്ത് ഹോസ്റ്റലിലെ ബാത്റൂമിൽ യുവതി പ്രസവിച്ചു; അവിവാഹിതയായ യുവതി ഗർഭിണിയായത് കാമുകനില്‍ നിന്ന്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ബാത്റൂമിൽ യുവതി പ്രസവിച്ചു. നഗരമധ്യത്തിലുള്ള ഹോസ്റ്റലിലാണ് സംഭവം. അവിവാഹിതയായ യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ റൂമിലുള്ള മറ്റുള്ള പെൺകുട്ടികൾ വിവരമറിയിച്ചതിന് പിന്നാലെ നോർത്ത് പൊലീസെത്തി യുവതിയേയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ് അവിവാഹിതയായ യുവതി ഗർഭിണിയായത് എന്നാണ് സൂചന. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിൽ ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു….

Read More

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

ഷില്ലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് മേഘാലയയില്‍ രണ്ടുപേരെ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17 കാരിയെ അക്രമികള്‍ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് യുവാക്കളെ നാട്ടുകാര്‍ പിടികൂടി. ഇതിനുപിന്നാലെ നാട്ടുകാരായ 1500-ഓളം പേര്‍ തടിച്ചുകൂടി. തുടര്‍ന്ന് രണ്ടുപേരെയും സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവെച്ച് ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും…

Read More

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

തൃശൂര്‍: ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദന്‍കുട്ടി) അന്തരിച്ചു. 60 ലധികം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. 1958ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനത്തില്‍ കെ.എസ്.ജോര്‍ജും സുലോചനയും ആലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. 1942 മെയ് 19 ന് തൃശൂരില്‍ നാരായണന്‍ നായര്‍ അമ്മിണിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. 1978 ലാണ് സിനിമാലോകത്തേക്കുള്ള ചുവടുവയ്പ്പ്. ടി.ജി.രവി ചിത്രം ‘പാദസര’ത്തില്‍ ജി.ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പി.ജയചന്ദ്രന്‍ ആലപിച്ച…

Read More

എസി മോഷണത്തെ തുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി; ആലപ്പുഴ ഇഎസ്ഐയിലെ എസി മോഷണക്കേസ് പ്രതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഇഎസ്‌ഐ ആശുപത്രിയിലെ എസി മോഷണം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. നിരവധി ശസ്ത്രക്രിയകളടക്കം മുടക്കിയ എസി മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. പാതിരാപ്പള്ളി പടിഞ്ഞാറെക്കര ചെട്ടിക്കാട് ദേവസ്യയുടെ മകൻ ആൻഡ്രൂസ് (25) ആണ് പിടിയിലായത്. കഴിഞ്ഞ എപ്രിൽ 21നാണ് സംഭവം. ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇഎസ്ഐ ആശുപത്രിയിൽ നിന്ന് 2 എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും 3 എസികളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ മുതലുകൾ ആണ്…

Read More

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടു നോക്കാന്‍ ഏല്‍പ്പിച്ച സുദര്‍ശനെ മാതമംഗലത്തെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ്…

Read More

ഗുസ്തി താരം ബജ്റങ് പൂനിയക്ക് സസ്പെൻഷൻ; നടപടി ട്രയൽസിൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിന്

ന്യൂഡൽഹി: ഗുസ്തി താരവും ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്റങ് പൂനിയക്ക് സസ്പെൻഷൻ. ട്രയൽസിൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ആണ് ബജ്റങ് പൂനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിൽ താരം മൂത്രത്തിന്‍റെ സാമ്പിൾ നൽകാൻ വിസമ്മതിച്ചിരുന്നു. ട്രയൽസിൽ രോഹിത് കുമാറിനോട് തോറ്റതിനു പിന്നാലെ താരം സോനിപത്തിലെ സായി കേന്ദ്രത്തിൽനിന്ന് മടങ്ങി. ഉത്തേജക മരുന്നു പരിശോധനക്കായാണ് നാഡ സാമ്പിൾ ആവശ്യപ്പെട്ടത്. ട്രയൽസിന് തയാറെക്കുന്നതിനായി റഷ്യയിലാണ്…

Read More

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കോട്ടയം: കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലര കിലോമീറ്റർ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ആരൺ ആർ പ്രകാശ്. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർഥിയുമായ ആരൺ ആണ് ചരിത്രം കുറിച്ചത്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കാണു ആരൺ നീന്തിയത്. കയ്യും കാലും…

Read More

എസ്എന്‍സി ലാവ്ലിന്‍ കേസ്; അന്തിമവാദം ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ഡൽഹി: നിരവധി തവണ മാറ്റിവച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ അന്തിമവാദം ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീം കോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത് , കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചില്‍ 112 ആം കേസായിട്ടാണ് എസ്എന്‍സി ലാവ്ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞാഴ്ച സമാനമായി രണ്ടു ദിവസം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിച്ചിരുന്നില്ല. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ്…

Read More

ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണയാൾക്ക് ദാരുണാന്ത്യം

പാലാ:ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ‍ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഈ കല്ലിൽ തട്ടി തെറിച്ചു വീണ വിനോദിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയ ശേഷം പുറത്തേക്കു പോകുകയായിരുന്ന പാലാ-രാമപുരം-കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണു വിനോദ് വീണത്. ബസിന്റെ പിൻവശത്തെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial