കൊല്ലത്ത് കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് കൊട്ടാരക്കര എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകൻ പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരിച്ചത്. കൈകളിൽ പൊള്ളലേറ്റതിന്റെ പോലുള്ള പാടുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ട കാര് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി…

Read More

അനുവാദമില്ലാതെ മൂത്ത മകളുടെ വിവാഹം നടത്തി; ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവ് പിടിയിൽ

കല്‍പ്പറ്റ: ഭർത്താവിന്റെ അനുവാദമില്ലാതെ മൂത്ത മകളുടെ വിവാഹം നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ പിടികൂടി പോലീസ്. മേപ്പാടി നെടുമ്പാല പുല്ലത്ത് വീട്ടിൽ എപി അഷ്‌റഫ് (50) ആണ് പിടിയിലായത്. എസ്ഐ പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്നു അഷ്‌റഫ്. ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മര്‍ദിക്കുകയും ചാക്കില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി…

Read More

കോട്ടയത്ത് സിമന്റ് മിക്‌സർ മെഷീനിലിട്ട് അതിഥി തൊഴിലാളിയെ കൊന്നു; ഒരാൾ അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് സിമന്റ് മിക്‌സർ മെഷീനിലിട്ട് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി. 19കാരനായ അസം സ്വദേശി ലോമാൻ കിസ്‌ക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാകതത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്റർ തമിഴ്‌നാട് സ്വദേശി പാണ്ടിദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 28നാണ് സംഭവം നടന്നത്. ലേമാനെ സിമന്റ് മിക്‌സർ മെഷീനിലിട്ട് കൊന്നശേഷം മാലിന്യ കുഴിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ലേമാൻ മെഷിനുള്ളിൽ വൃത്തിയാക്കാൻ ഇറങ്ങിയ സമയത്ത് പാണ്ടിദുരൈ മെഷീൻ ഓൺ ചെയ്യുകയായിരുന്നു. മെഷീനുള്ളിൽ നിന്ന് താഴെ വീണ ലേമാനെ ജെസിബി…

Read More

കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധ്യാപകൻ മരിച്ചു

കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അദ്ധ്യാപകൻ മരിച്ചു .നെടുമങ്ങാട് കരിപ്പൂര് മുടിപ്പുര ജംഗ്ഷൻ സൗപർണ്ണികയിൽ സുനിൽ ലാൽ (51) ആണ് മരിച്ചത്.പനവൂർ മുസ്ലിം അസോസിയേഷൻ ആർട്സ് & സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് ഡിപാർട്ട് വിഭാഗം അദ്ധ്യാപകനായിരുന്നു. ഇന്നലെ രാവിലെ കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട സുനിൽ ലാലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.ഭാര്യ പൂജ ( ഗവ: എൽ.പി.എസ് വട്ടിയൂർക്കാവ് )മകൻ അശ്വിൻ,മകൾ ശ്രേയ.(വിദ്യാർത്ഥികൾ)സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സ്വവസതിയിൽ.

Read More

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ചെന്നൈ: യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവീൺ സംഗീതം ചെയ്‌തിട്ടുണ്ട്. 28 വയസായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തി

Read More

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. മേയറുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്കാണ് അശ്ലീല സന്ദേശം അയച്ചത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വാട്‌സ്ആപ്പ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ശ്രീജിത്തിനെ എറണാകുളത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐടി…

Read More

400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാൾക്ക് വോട്ട് ചെയ്യാനാണ് മോദി പറയുന്നത്;ബിജെപി ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ശിമോഗ: കര്‍ണാടകയിലെ ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകളെ കൂട്ടബലാംല്‍സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബിജെപിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന് മോദി ജനങ്ങളോട് മാപ്പ് പറയണം. പ്രജ്വല്‍ രേവണ്ണ 400ഓളം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ അത് എനിക്ക് സഹായമാവുമെന്നാണ് ഒരു വേദിയില്‍ മോദി പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ…

Read More

ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു

തൃശൂര്‍.ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാകാരി മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ്…

Read More

മേയര്‍ ആര്യാ രാജേന്ദ്രൻ- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കേസിൽ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആർടിസി…

Read More

മരത്തിലെ പൊത്തിൽ നിന്നും 13 മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി; പാമ്പിനെ വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ്

കോട്ടയം: മുണ്ടക്കയത്ത് പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുണ്ടക്കയം പശ്ചിമ കൊട്ടാരംകട റോഡിലെ മരത്തിന്റെ വേരിനടിയിലെ പൊത്തിൽ നിന്നുമാണ് പാമ്പിൻകുഞ്ഞികളെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് സർപ്പ ടീം ജീവനക്കാരായ സുധീഷ്, റെജി എന്നിവരെത്തിയാണ് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial