ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര്; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോരിനെ തുടർന്ന് വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു. അനുവാദം വാങ്ങാതെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ലഫ്റ്റനന്‍റ് ഗവർണർ നടപടിയെടുത്തത്. കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാരിന്…

Read More

പഞ്ചറായ ടയർമാറ്റുന്നതിനിടെ കാറിന് പിന്നിൽ ലോറിയിടിച്ചു; 2 വയസുകാരൻ മരിച്ചു, 8 പേർക്ക് ഗുരുതരപരിക്ക്

കൊയിലാണ്ടി: ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടുവയസുകാരന് ധാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊയിലാണ്ടി പാലക്കുളത്ത് വച്ചാണ് സംഭവം. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായാണ് കാർ‌ റോഡ് സൈഡിൽ നിർത്തിയിട്ടത്. ടയർ മാറ്റുന്നതിനിടയിൽ വേ​ഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലാണ് ആദ്യം ഇടിക്കുന്നത്. പിന്നാലെ കാറിനേയും ഇടിച്ചുതെറിപ്പിച്ചു. ടയർമാറ്റുന്ന സമയം…

Read More

കൊടും ചൂടിൽ മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം

തിരുവനന്തപുരം: മെയ് ആറ് വരെ വിദ്യാർത്ഥികൾക്ക് വീട്ടിലിരിക്കാം. കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം നൽകി. അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. ഇതോടെ മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍,…

Read More

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറം : മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത് മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ…

Read More

വൈദ്യുതി പാഴാക്കരുത്; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില വഴികൾ ഇതാ…

ഇന്നത്തെ കാലത്ത് ഓരോ വീടുകളിലും വൈദ്യുത ഉപകരണങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വൈദ്യുതിയുടെ ഉപയോഗവും അത്രമാത്രം ഉയർന്നിരിക്കുന്നു. വൈദ്യുതി ബിൽ കാണുമ്പോഴാണ് എത്രമാത്രം വൈദ്യുതി ഉപയോഗിച്ചിരിക്കുന്നുവെന്ന കാര്യം ഓർമ്മ വരിക. അൽപം ജാഗ്രതയും കരുതലും പുലർത്തിയാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം. ഒപ്പം ബില്ലും… അതിനുള്ള 9 എളുപ്പ വഴികൾ. ഇലക്ട്രോണിക് ചോക്ക് ഉള്ള ട്യൂബ് ലൈറ്റ് ഉപയോഗിക്കാം. ട്യൂബ് പെട്ടെന്ന് കത്തും. സ്റ്റാർട്ടറിന്‍റെ ആവശ്യമുണ്ടാവുകയില്ല. കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കും. വൈദ്യുതി ലാഭിക്കാം. ചൂടുള്ള ഭക്ഷ്യ വിഭവങ്ങൾ ഫ്രിഡ്ജിൽ…

Read More

‘തൽക്കാലം സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല’; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ. കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരുവെന്ന കെഎസ്ഇബി ആവശ്യപ്രകാരമാണ് ചർച്ച നടത്തിയത്. തൽക്കാലം ലോഡ് ഷെഡ്ഡിങി​ന്റെ ആവശ്വമില്ലെന്നും അതിന് പകരം മറ്റ് വഴികൾ നിർദ്ദേശിക്കാനും കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. ലോ‍ഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും…

Read More

ചില്ലറയെ ചൊല്ലിയുള്ള തർക്കം; ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

കരുവന്നൂർ: ചില്ലറയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് മരിച്ചത്. ഏപ്രിൽ രണ്ടിന് തൃശൂർ കരുവന്നൂരിലാണ് സംഭവം. ചികിത്സയിലിരിക്കെയാണ് പവിത്രൻ മരിച്ചത്. പവിത്രൻ മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് 500 രൂപ നൽകിയതിനാണ് കണ്ടക്ടർ മർദ്ദിച്ചത്. തൃശ്ശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരുകയായിരുന്ന ശാസ്താ ബസിൽ വെച്ചാണ് സംഭവം. കരുവന്നൂർ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസ് കയറിയത്. ബംഗ്ലാവിനടുത്തുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ വൈദ്യുതിബിൽ അടയ്ക്കാൻ പോകുകയായിരുന്നു….

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഉയർന്നു; അറിയാം ഇന്നത്തെ സ്വർണവില …..

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 800 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വില വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 53000 രൂപയാണ് ഇന്നത്തെ വില. നാലു ദിവസത്തിന് ശേഷമാണ് സ്വർണത്തിന് വില കൂടുന്നത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്ന് 6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 65 രൂപ വർധിച്ച് 5525…

Read More

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം; മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൂര്യതാപമേറ്റ് മരണം. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇന്നലെയാണ് ഹനീഫയ്ക്ക് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുകയാണ് പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളിൽ മഞ്ഞ അലെർട്ട്…

Read More

ജലക്ഷാമം ഇന്ത്യൻ റെയിൽവേയെയും ബാധിച്ചു; ഇനി വന്ദേഭാരതിൽ യാത്രക്കാർക്കു ലഭിക്കുക അര ലിറ്റർ വെള്ളം

വേനൽ കടുത്തതോടെ കടുത്ത ജലക്ഷാമം ആണ് എങ്ങും നേരിടുന്നത്. കുടിനീരിനായി കിണർ കുത്തിയാൽപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റിയും കൂടി പണി മുടക്കിയാൽ പൈപ്പിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലാവും. ഇപ്പോഴിതാ ഇന്ത്യൻ റെയിൽവേയെയും കുടിവെള്ള ക്ഷാമം മോശമായി ബാധിച്ചിരിക്കുകയാണ്. വന്ദേഭാരതിൽ യാത്രക്കാർക്കു നൽകി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും ഇനിമുതൽ ലഭിക്കുക. കൂടുതൽ വെള്ളം വേണ്ടവർക്ക് അര ലിറ്റർ വെള്ളത്തിന്റെ കുപ്പി കൂടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial