ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്കാണ് ഉമ പിന്നണി പാടിയിരിക്കുന്നത്. ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് സംഗീത ലോകത്ത് സുപരിചിതയാക്കിയത്. ‘പന്നീർ പുഷ്പങ്ങൾ’ എന്ന സിനിമയിലെ ‘അനന്തരാഗം കേൾക്കും കാലം..”, ‘ആഹായ വെണ്ണിലാവേ…”, ‘ഒരു നാടൻ സെവ്വറലി തോട്ട’ത്തിലെ ”ഉന്നൈ നിനച്ചേൻ…” തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങൾ. ഇളയരാജയ്ക്കൊപ്പം 100ൽ…

Read More

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് നരേന്ദ്രമോദിയുടെ ചിത്രം നീക്കി

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന വാക്കുകൾ മാത്രമേ നിലവിൽ സർട്ടിഫിക്കറ്റിൽ ഉള്ളു. കോവിന് വെബ്‌സൈറ്റിൽ ഇപ്പോൾ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയുള്ളതാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍,…

Read More

സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വേനൽ മഴയെത്തും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിരുന്നു. അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ…

Read More

കരിപ്പൂരിൽ 56 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊണ്ടോട്ടി : ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് വിമാനത്താവള പരിസരത്തു വെച്ച് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു….

Read More

ആലുവയിൽ മെട്രോ തൂണിലേയ്ക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി; രണ്ട് മരണം

എറണാകുളം: മത്സ്യവുമായി വന്ന കണ്ടെയ്നർ ലോറി ആലുവയിൽ നിയന്ത്രണം വിട്ട് മെട്രോ തൂണിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി…

Read More

പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം; സരോജിനി കുഴഞ്ഞുവീണത് ബസ് കാത്തുനിൽക്കുന്നതിനിടെ

പാലക്കാട്: ജില്ലയിൽ ഇന്നലെ രണ്ടുപേരാണ് കുഴഞ്ഞുവീണു മരിച്ചത്. ബസ് കാത്തുനിൽക്കുന്നതിനിടെ 56 വയസുകാരി കുഴഞ്ഞുവീണുമരിച്ചു. തെങ്കര സ്വദേശിനി സരോജിനി ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ജോലിക്ക് പോകാൻ തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് ഇവർ കുഴഞ്ഞു വീണത്. സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇന്നലെ രാവിലെ പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചിരുന്നു. മണ്ണാര്‍ക്കാട് സ്വദേശി ആര്‍ ശബരീഷാണ്…

Read More

ആലുവയിലേക്ക് ബസിൽ ലഹരി കടത്താൻ ശ്രമിക്കവെ പിടിവീണു; 12 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

മണ്ണുത്തി: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. പുന്നയൂർക്കുളം കല്ലാറ്റിൽ സ്വദേശി ഷമിൽ ഷെരീഫ് ചന്ദനാത്ത്(22) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 12 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് ആലുവയിലേക്ക് കടത്താൻ ശ്രമിക്കവെ ബസിൽ വച്ച് പ്രതി പിടിയിലാവുകയായിരുന്നു. കഞ്ചാവുമായി മണ്ണുത്തിയിൽ അന്തർ സംസ്ഥാന ബസ്സിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മധ്യമേഖല…

Read More

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

സുൽത്താൻ ബത്തേരി: ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60) ആണ് പ്രതി. കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2022 ജൂൺ 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 70 വയസുണ്ടായിരുന്ന ചിക്കിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്ന് വീട്ടിൽ…

Read More

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന് ഭൂമി നശിച്ചു. ഉച്ചയോടെയാണ് രണ്ടിടത്തും തീ പിടിത്തമുണ്ടയത്. കണ്ണൂർ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലായതിനാല്‍ പെട്ടന്ന് തീ പര്‍ന്ന് പിടിക്കുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്സെത്തിയെങ്കിലും വെള്ളത്തിന്‍റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് പ്രതിസന്ധിയായി. തൃശൂരിലും സമാനം തന്നയാണ് അവസ്ഥ. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവൻ….

Read More

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ റോഡിലുണ്ടായ തർക്കത്തിൽ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസിലെ നിര്‍ണായക തെളിവാണ് മെമ്മറി കാർഡ്. കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് സിസിടിവിയിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടത്തിയത്. ഡിവിആര്‍ പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial