Headlines

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

കൊല്ലം: മടത്തറയില്‍ ആടിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. 25 കാരനായ അല്‍ത്താഫാണ് മരിച്ചത്.ഇന്ന് 12 മണിയോടുകൂടിയാണ് അല്‍ത്താഫ് കിണറ്റിലിറങ്ങിയത്. ഓക്‌സിജന്റെ ലെവല്‍ താഴുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത് ആശുപത്രിയിലെത്തിക്കുമ്പേഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു അല്‍ത്താഫ്. ഇന്നലെയായിരുന്നു അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.

Read More

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട്: തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കരടിഭാഗത്ത് എന്ന സ്ഥലത്ത് മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ…

Read More

മമ്മൂട്ടി ചിത്രം ‘ടർബോ’ മെയ് 23 ന് തിയറ്ററുകളിൽ എത്തും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടർബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മെയ്‌ 23ന് തിയറ്ററുകളിലേക്ക് എത്തും. നേരത്തെ ജൂൺ 13ന് ആയിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ മുൻ‌ചിത്രങ്ങളെല്ലാം മികച്ചതായതിനാൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ചുള്ളത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ…

Read More

വേനൽഅവധി ക്യാമ്പ് സമാപിച്ചു

ആലംകോട് :തെഞ്ചേരിക്കോണം കെ.വിവേകാനന്ദൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന തൃദിന വേനലവധിക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലു വിവേകാനന്ദൻ അധ്യക്ഷനായി. യോഗ അധ്യാപിക മൃദുല, ഷാഹുൽ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ കാളിദാസൻ , വേദവ്യാസൻ എന്നിവർ പങ്കെടുത്തു. സ്മാരകകേന്ദ്രംഹാളിൽ മൂന്നു ദിവസങ്ങളിയായി നടന്ന ക്യാമ്പിൽ യോഗ, ചിത്രരചന, കമ്പ്യൂട്ടർ, സിനിമ പ്രദർശനം, നാട്ടരങ്ങ്, കലാ കായിക പരിപാടികൾ എന്നിവ നടന്നു.

Read More

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ…

Read More

യുകെയിലേക്ക് ജോലിക്ക് പോകാനെത്തിയ നഴ്സ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു, ചികിത്സയിരിക്കെ മരിച്ചു

ഹരിപ്പാട്: നഴ്സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു ചികിത്സ. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേത്തി. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് പോകാനിരുന്നത്. എന്നാൽ, ആലപ്പുഴ മുതൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. ചെക്ക് ഇൻ ചെയ്യാനായി സൂര്യ വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന്…

Read More

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്‌ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്‌ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ഡിങ്ങുള്ള മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു. മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്ബോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും…

Read More

17കാരിക്കെതിരെ ലൈംഗികാതിക്രമം:പ്രതിക്ക് അഞ്ചുവർഷം തടവും അമ്പതിനായിരം രൂപ പിഴയും

ചെറുതുരുത്തി: 17 വയസ്സ് പ്രായമുള്ള മകളുടെ സുഹൃത്തായ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി ചെറുതുരുത്തി കല്യേക്കുന്ന് മാണിക്കത്ത് പത്മ വിഹാർ വീട്ടിൽ പത്മകുമാറി(53) നാണ് ശിക്ഷ വിധിച്ചത്. 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം മൂന്നു മാസം അധിക കഠിന തടവ് അനുഭവിക്കണം. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ആണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് മാസം 5-ാം തീയ്യതി…

Read More

കാൻസർ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു; ചിതയ്ക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ, കണ്ണീർക്കടലായി സജനയുടെ വീട്

കണ്ണൂർ: കാൻസർ ചികിത്സയ്ക്കിടെ മരിച്ച വീട്ടമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് മരിച്ചു പോയ മകന്റെ ഹൃദയം സ്വീകരിച്ചയാൾ. നാല്പത്തിയെട്ടുകാരി സജനയുടെ ചിതയ്ക്കാണ് മകൻ വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) തീ കൊളുത്തിയത്. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ വിഷ്ണുവിനായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച സമയത്താണു മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. കുടുംബമാകെ തളർന്നുപോയെങ്കിലും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ ഷാജിയും അമ്മ സജനയും…

Read More

ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കളെ പിടികൂടി പോലീസ്

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചു വരുകയായിരുന്നു ഇവർ. ഇതിനിടെ ആണ് പിടിയിലായത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്. പുത്തൂര്‍ മാവടി ക്ഷേത്രത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial