നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

        സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. മണൽ കടത്ത്, വടിവാൾ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. അതിനിടെ ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്…

Read More

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ആണ് പാർട്ടിയുടെ നടപടി. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ…

Read More

കാൽപന്തിന്റെ മിശിഹ: ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

കാൽപന്തിന്റെ മിശിഹ ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ലോകകപ്പെന്ന വലിയ സ്വപ്‌നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം കാണുന്നത്. ഫുട്ബോൾ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം. താരം ഇപ്പോൾ പന്തു തട്ടുന്നത് ഇന്റർമയാമിയിലാണ്. ഹോർമോൺ കുറവിൽ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാർ വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക്സമാനതകളില്ല. ഒരു തുകൽ പന്ത് കാലിൽ കൊരുത്ത് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ,…

Read More

മദ്യനയ അഴിമതിക്കേസ്; ജയിലിൽ തുടരാൻ കെജ്‌രിവാളിനോട് സുപ്രീംകോടതി

ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് സുപ്രീംകോടതി. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെജ്‌രിവാളിന്റെ ഹർജി ജൂൺ 26ന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജൂൺ 20ന് വിചാരണക്കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാൻ ഇഡി…

Read More

ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പു നൽകി; സമരം പിൻവലിച്ച് മിൽമ തൊഴിലാളികൾ

തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ഉറപ്പുനൽകി മിൽമ തൊഴിലകളുടെ സമരം ഒത്തുതീർപ്പാക്കി. ഇന്ന് അർധരാത്രി മുതലാണ് മിൽമയിലെ തൊഴിലാളികൾ സമരം നടത്താൻ നിശ്ചയിച്ചിരുന്നത്. അഡീഷനൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. അടുത്ത മാസം 15നകം ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ചർച്ചയിൽ തൊഴിലാളികൾക്ക് ഉറപ്പു നൽകി. ഇതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്.

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം ഉണ്ടായി. മാർച്ച്‌ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേ‍‍ഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ്…

Read More

കെ സി വേണുഗോപാലിന് സമ്മാനം നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി. താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുൽ തന്റെ വിശ്വസ്തനും പ്രിയ സുഹൃത്തുമായ കെ സി വേണുഗോപാലിന് നൽകിയത്. ഈ കാറിലാണ് കെ സി വേണുഗോപാൽ പാർലമെന്റിന്റെ ആദ്യ ദിന സമ്മേളനത്തിനെത്തിയത്. എന്നാൽ പാർട്ടി നൽകിയ ഒരു ക്രമീകരണം മാത്രമാണിതെന്നാണ് കെ സി പറയുന്നത്. രാഹുൽ ഗാന്ധി പുതിയ കാർ വാങ്ങിയപ്പോൾ പണ്ടുപയോഗിച്ച ഇന്നോവ…

Read More

കേരള അല്ല, ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേരുമാറ്റാന്‍ നിയമസഭയിൽ പ്രമേയം; ഒറ്റക്കെട്ടായി പാസ്സാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നു. പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളില്‍ മാറ്റം; കെ എന്‍ ബാലഗോപാല്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത്; കേളുവിന് സ്ഥാനം രണ്ടാം നിരയിലും

തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മാറ്റം. നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാലും മൂന്നാമതായി റവന്യൂ മന്ത്രി കെ രാജനും എത്തി. പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്. ജീവാനന്ദം നിര്‍ബന്ധിത പദ്ധതിയല്ലെന്ന്…

Read More

പ്രോടെം സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിഷേധം; സഹായസ്ഥാന പാനലിൽ നിന്നും പിന്മാറി കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവർ

ന്യൂഡൽഹി: ലോക്സഭയിൽ പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും പിന്മാറി ഇന്ത്യ സഖ്യ പ്രതിനിധികൾ. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കളാണ് പിന്മാറിയത്. ഇന്ത്യ സഖ്യത്തിലെ മൂന്ന് പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം പിന്‍മാറി. ബി.ആർ. അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ ഇന്നു പാർലമെന്റിനുള്ളിൽ പ്രവേശിക്കുക. പാർലമെന്റിലെ മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പ്രതിഷേധം

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial