
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും. മുഖ്യ അലോട്‌മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ ഒമ്പതിന് വിദ്യാര്‍ഥികളെ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്‌മെന്റ് നടത്തും.ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കാത്തവര്‍ സ്‌കൂളുകളില്‍ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ…