പത്തനംതിട്ടയിൽ‌ മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ

     പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു മകൻ പാപ്പച്ചനെ മർദിച്ചതെന്ന് നാട്ടുകാർ. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി വേണമെന്നാണ് പെരുംമ്പെട്ടി പൊലീസ് പറയുന്നത്. പാപ്പച്ചനെ മകൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More

കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തുറന്നു പറഞ്ഞ് പി ജയരാജൻ

തിരുവനന്തപുരം: കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നെന്ന് പി ജയരാജൻ. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ശൈലജയെ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞത്. വടകരയിലെ തോൽവിയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിൽ കെ.കെ. ശൈലജ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വടകരയിലെ ജനങ്ങൾക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്-…

Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മുത്തച്ഛന് മരണം വരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി

തളിപ്പറമ്പ്: പതിനഞ്ചുകാരിയായ ചെറുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മുത്തച്ഛന് മരണം വരെ തടവുശിക്ഷ. നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. തടവിശിക്ഷക്ക് പുറമേ പ്രതി 4 ലക്ഷം രൂപ പിഴയൊടുക്കണമെന്നും ജഡ്ജി ആർ. രാജേഷിന്റെ ശിക്ഷാവിധിയിൽ പറയുന്നു. 2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് പീഡനം നടന്നത്. തുടർന്ന്, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു

Read More

ജെ.ഡി.എസ് പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രജ്വൽ രേവണ്ണയുടെ സഹോദരനെതിരെ കേസ്

ബംഗളുരു: ലൈംഗികാരോപണത്തിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്. ജെ.ഡി.എസ് പ്രവർത്തകന്റെ പരാതിയിലാണ് സൂരജ് രേവണ്ണ​ക്കെതിരെ ​കേസെടുത്തത്. ജോലി അന്വേഷിച്ചെത്തിയ യുവാവിനെ ഫാം ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അ​തെ സമയം ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ നൽകിയ പരാതിയിൽ ജെ.ഡി.എസ് പ്രവർത്തകനെതിരെയും കേസെടുത്തു. ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാംഹൗസിൽ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചു.അയാൾ എന്റെ തോളിൽ കൈകൾ വെച്ച് പിന്നീട് അത്…

Read More

ചമ്പക്കുളം മൂലം വള്ളംകളി; പമ്പയാറ്റിലെ ഓളപ്പരപ്പിൽ  വലിയ ദിവാൻജി ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി

ആലപ്പുഴ: പമ്പയാറ്റിൽ ഇന്ന് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ വലിയ ദിവാൻജി ചുണ്ടൻ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബിന്റേതാണ് കപ്പടിച്ച വലിയ ദിവാൻജി ചുണ്ടൻ. എട്ട് വള്ളങ്ങളാണ് ഇത്തവണ ചമ്പക്കുളം മൂലം വള്ളംകളിയിൽ മത്സരത്തിനിറങ്ങിയത്. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം. ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനവും നേടി. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ. ആറ് ചുണ്ടൻ അടക്കം രാജപ്രമുഖൻ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്.കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്. കുമരകം…

Read More

റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള; യാത്രക്കാരന്റെ പരാതിയിൽ നടപടി

പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശിക്ക് ആണ് ഭക്ഷണത്തില്‍ നിന്നാണ് തവളയെ കിട്ടിയത്. വടയ്‍ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ആയിരുന്നു ചത്ത തവള. സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.

Read More

വെള്ളറടയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത; കണ്ടെത്തിയത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ

തിരുവനന്തപുരം:  വെള്ളറടയിലെ പതിമൂന്നുകാരന്റെ മരണത്തിൽ ദുരൂഹതകള്‍. അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമറാണ്  വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പുറത്ത് നിന്ന് ആരെങ്കിലും വന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അപ്പൂപ്പൻ പുറത്തിറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. റൂമിൽ ആരും കയറിയ ലക്ഷണമില്ലെന്നും പൊലീസ് പറയുന്നു. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ്. ഷാൾ ലൂസായത് ഉൾപ്പെടെ പല…

Read More

55 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യ പ്രതി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി അറസ്റ്റിൽ. ചിന്നദുരൈ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മൂന്നുപേരെ പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിഷമദ്യ ദുരന്തത്തിൽ ഇതുവരെ 55 പേരാണ് മരിച്ചത്. നിരവധിപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ 29 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റുനടപടികൾക്കും ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കലക്ടർ പ്രശാന്ത് എം.എസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരുടെ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ 12ലേറെ ആളുകളാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ…

Read More

കണ്ണൂരിൽ വിദ്യാർത്ഥി കോളേജ് ബസിൽ കുഴഞ്ഞുവീണു മരിച്ചു

പരിയാരം: പത്തൊമ്പതുകാരി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്. ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Read More

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, കെഎസ്എയു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷഹബാസ്, എം പി രാഗിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാര്‍ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial