മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകർത്ത് അമ്മ; രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ പോക്സോ കേസും

പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകർത്ത് അമ്മ. പത്തനംതിട്ട ജില്ലയിലെ ഏനാത്താണ് സംഭവം. ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെ ആണ് പെൺകുട്ടിയുടെ അമ്മ കൈകാര്യം ചെയ്തത്. അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ പോക്സോ ചുമത്തി പ്രകാരം കേസെടുത്തു.

Read More

എട്ടുവയസുള്ള പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: എട്ടുവയസുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് അങ്കത്താംവീട്ടിൽ വി.സി ഷൈജു (47) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളിൽ എത്തിയ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ബാലുശ്ശേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു.

Read More

വളാഞ്ചേരി കൂട്ടബലാത്സംഗം: അവശനിലയിലായ യുവതി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് സുഹൃത്തിനോട്; മൂന്ന് പ്രതികളും പൊലീസ് പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ വീട്ടിൽ കയറി ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സുനിലും ശശിയും നേരത്തെ തന്നെ പിടിയിലായിരുന്നു. ഇതറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ച മൂന്നാമനെ പോലീസ് പാലക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മൂന്നു പേരെയും കസ്റ്റഡിയലെടുത്തത്. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച്…

Read More

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 8 ലക്ഷം രൂപ; ഒളിവിലായിരുന്ന പ്രതി പിടിയിൽ

വൈക്കം: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസിനെ(49) വൈക്കം പോലീസ് പിടികൂടി. 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപയാണ് പ്രതി യുവാവിൽ നിന്ന് കൈക്കലാക്കിയത്. ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഒളിവില്‍…

Read More

നീറ്റ്-നെറ്റ്   ക്രമക്കേട്
കോർപ്പറേറ്റനുകൂലവും വിദ്യാർത്ഥി വിരുദ്ധവുമായ നയ സമീപനങ്ങളുടെ പ്രത്യക്ഷ ഉദാഹരണം :
എ ഐ എസ് എഫ് ;നാളെ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ച് സംഘടിപ്പിക്കും

തിരുവനന്തപുരം:നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ തുടർന്നു വരുന്ന കോർപ്പറേറ്റനുകൂലവും വിദ്യാർത്ഥി വിരുദ്ധവുമായ നയ സമീപനങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് നീറ്റ്  നെറ്റ് പരീക്ഷ ക്രമക്കേടുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.സുതാര്യവും സമയ ബന്ധിതവുമായ പരീക്ഷ നടത്തിപ്പെന്ന അവകാശ വാദം ഉന്നയിച്ചു കൊണ്ട് 2017 ൽ പാർലമെന്റിൽ പാസ്സാക്കപ്പെട്ട നിയമത്തെ തുടർന്ന് രൂപപ്പെട്ട  ‘നാഷണൽ ടെസ്റ്റിംഗ് എജൻസി’ (എൻ ടി എ) യുടെ വിശ്വാസ്യതയാണ്  കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനങ്ങളെ തുടർന്ന് തകർന്നിരിക്കുന്നത്.അധികാരത്തിലേറിയതുമുതൽ…

Read More

ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

       കോഴിക്കോട് : കോഴിക്കോട് കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വളയം ചുഴലി സ്വദേശിനി ശ്രീലിമ (23 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൈവേലി ടൗണിനടുത്തുള്ള ബന്ധുവീട്ടിലെ കുളിമുറിയിൽ ഇന്നലെ വൈകിട്ടാണ് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെൻ്റിലേറ്ററിലായിരുന്ന യുവതി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

ഓട്ടോറിക്ഷ പരിശോധിച്ചപ്പോൾ 65 ലിറ്റർ വിദേശമദ്യം; യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ് സംഘം

       വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന വൻ മദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. 65 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. മദ്യം കടത്തിക്കൊണ്ടുവന്ന പ്രതി കെൽസൺ എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ, പ്രിവൻറീവ് ഓഫീസർമാരായ സുധീഷ് ബി.സി, വിപിൻ പി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു റ്റി…

Read More

നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

        തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കരകുളത്തെ ശശിധരൻ നായർ ആണ് മരിച്ചത്. ദേവി തിയേറ്ററിന് സമീപം വെച്ചായിരുന്നു അപകടം. ശശിധരൻ നായർ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശശിധരൻ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വീട്ടിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന് യുവതി; കേസെടുത്ത് പോലീസ്

മലപ്പുറം: വളാഞ്ചേരിയിൽ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായതായി പരാതി. വീട്ടിൽ അതിക്രമിച്ച കയറി മൂന്നുപേർ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പരാതി നൽകി. വളാഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. മൂന്നുദിവസം മുൻപ് രാത്രിയിലാണ് സംഭവം നടന്നത്. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ചു കൃത്യമായ സൂചനകൾ യുവതി പൊലീസിനു നൽകിയതായാണ് വിവരം. രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്

Read More

ചമ്പക്കുളം മൂലം വള്ളംകളി; ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി

ആലപ്പുഴ: ചരിത്ര പ്രസിദ്ധ ചമ്പക്കുളം മൂലം വള്ളംകളി നാളെ നടക്കുന്നതിനാൽ ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. വള്ളംകളിയോട് അനുബന്ധിച്ച് ജലഗതാഗതവും നിരോധിച്ചിട്ടുണ്ട്. ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial