കുടിക്കാൻ വെള്ളം ചോദിച്ചെത്തി പിന്നാലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ പ്രതി അതിജീവിതയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസടുത്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടി. ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 45 ലക്ഷം രൂപ വരെ; തൃശൂരിൽ സ്കൂൾ മാനേജർ അറസ്റ്റിൽ

തൃശ്ശൂര്‍: കയ്പമംഗലത്ത് സ്കൂൾ മാനേജർക്കെതിരെ നിയമന തട്ടിപ്പ് പരാതി. കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് കോതകുളം സ്വദേശി പ്രവീൺ വാഴൂർ (49) നെയാണ് പോലീസ് അറസ്റ്റ് ചെയ്തു. 2012 മുതൽ ഇയാൾ പലരിൽ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ സ്കൂളിലെ അധ്യാപകരായ ഏഴ് പേർ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 25 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ മാനേജർ ടീച്ചർമാരിൽ നിന്നും…

Read More

വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ  വൈ.എം.എൽ.പി. എസിൽ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം നടന്നു. കവിയും, ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറംഉദ്ഘാടനം നിർവ്വഹിച്ചു.  സ്കൂൾ പിടിഎ പ്രസിഡന്റ്  സജിത് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽസ്കൂൾ ഹെഡ്മിസ്ട്രസ്  ബിനു ഷെറീന സ്വാഗതം പറഞ്ഞു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് മാനേജർ അഡ്വ. എ. എ. ഹമീദ് പ്രഭാഷണം നടത്തി. ജമീൽ,  റസീന ബീഗം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജിത്ത് നന്ദി രേഖപ്പെടുത്തി. വായന മാസചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണം നടന്നു.  പോസ്റ്റർ നിർമ്മാണം, ആൽബം തയ്യാറാക്കൽ,…

Read More

ഇടുക്കിയില്‍ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയിൽ അന്നക്കുട്ടി (68) യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ജൂണ്‍ അഞ്ചിനാണ് മരുമകൻ സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവാണ് സന്തോഷ്. ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്‍റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള…

Read More

കടവരാന്തയിലിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി പിക്കപ്പ് ലോറി; 2 മരണം, 3 പേർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം

         കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കടവരാന്തരയില്‍ ഇരിക്കുകയായിരുന്ന കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണാപകടം. മലയോരമേഖലയായ കൂടരഞ്ഞി കുളിരാമുട്ടിയില്‍ പതിവായി രാവിലെ ആളുകള്‍ കൂടിച്ചേരാറുള്ള കടയിലേക്കാണ് ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ചു കയറിയത്. വളം ചാക്ക് കയറ്റി വരികയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട് ആളുകള്‍ക്ക് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. കൂടരഞ്ഞി…

Read More

കോട്ടയത്ത് സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

      കോട്ടയം : കോട്ടയത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ് വിദ്യാർത്ഥി പഠിക്കുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ്…

Read More

കോപ്പ അമേരിക്ക; ഇന്ത്യയിൽ തത്സമയ സംപ്രേഷണമില്ല; നിരാശയിൽ ആരാധകർ

അറ്റ്‌ലാന്റ: ഫുട്ബോൾ ആരാധകർ ഇപ്പോൾ കോപ്പ അമേരിക്കയുടെ ആവേശത്തിലാണ്. എന്നാൽ ഇന്ത്യയിലെ കാൽപന്ത് ആരാധകർക്ക് ഈ സമയം നിരാശകൂടി കലർന്നൊരു സാഹചര്യമാണ്. ഏറെ ആരാധകരുള്ള അർജന്റീനയും ബ്രസീലും കോപ്പ അമേരിക്കയിൽ കളിക്കുമ്പോൾ ഇന്ത്യയിൽ ടെലിവിഷനിൽ തത്സമയ സംപ്രേഷണമില്ല എന്നതാണ് നിരാശയ്ക്ക് കാരണം. ഇന്ത്യയിലെ സംപ്രേഷണം ചാനലുകൾ ഏറ്റെടുത്തില്ല. പുലർച്ചെ മത്സരങ്ങൾ നടക്കുന്നതും ബ്രസീൽ, അർജന്റീന ടീമുകൾക്ക് അപ്പുറം മറ്റ് ടീമുകൾക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം. ജൂൺ 21 മുതൽ ജൂലായ് 15 വരെയാണ് ടൂർണമെന്റ്….

Read More

ഇന്‍സ്റ്റഗ്രാം വഴി പരിചയം; വീട്ടമ്മയെ പീഡിപ്പിച്ചത് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി, യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടകര പുത്തൂര്‍ കൊയിലോത്ത് മീത്തല്‍ അര്‍ജുനെയാണ് (28) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ആണ് ഇയാൾ യുവതിയുടെ ഫ്ലാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതായും പരാതിയുണ്ട്. അര്‍ജുനെ വടകര ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Read More

ഭർത്താവിനെ മർദിക്കുന്നത് കണ്ട് ചോദ്യം ചെയ്തു; ഗർഭിണിയായ യുവതിയെ സിഐ കരണത്തടിച്ചെന്ന് ആരോപണം

കൊച്ചി: പോലീസുകാരൻ ഗർഭിണിയായ യുവതിയുടെ മുഖത്ത് അടിച്ചെന്ന് പരാതി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ സിഐ കരണത്ത് അടിച്ചെന്ന് ആണ് ഗർഭിണിയായ യുവതിയുടെ ആരോപണം. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് മർദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് യുവതിയെ മർദിച്ചതെന്ന് യുവതി പറയുന്നു. എറണാകുളം നോര്‍ത്തില്‍ ഹോം സ്റ്റേ നടത്തുന്ന ബെന്‍ജോയിയെ കഴിഞ്ഞദിവസം നടന്ന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കാനായി മൂന്ന്മാസം ഗര്‍ഭിണി കൂടിയായ ഭാര്യ ഷൈമോള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍…

Read More

ഷാർജ ടു ഷാർജ സിനിമയുടെ സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകൾ: ലക്ഷ്മി. സംസ്കാരം രാത്രി വീട്ടുവളപ്പിൽ. സംവിധായകൻ പി. പദ്‌മരാജൻ്റെ കൂടെ 10 വർഷം സഹസംവിധായകൻ ആയി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുസൃതി കുറുപ്പ് ആണ് ആദ്യ ചിത്രം. പദ്‌മരാജൻ്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial