
ചേലക്കര ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തിൽ എൽഡിഎഫ് യു. ആർ പ്രദീപിനെ നിർത്താൻ സാധ്യത; യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസ് മത്സരിച്ചേക്കുമെന്നും വിവരം
തൃശൂർ: മന്ത്രി മണ്ഡലം എന്ന പദവി ചേലക്കരക്കാർക്ക് എന്നും അഭിമാനമായിരുന്നു. കെ രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ച് എംപി ആയതോടെ ആ പദവി നഷ്ടമാകുന്നു എന്ന വിഷമവും ചേലക്കരക്കാർക്കുണ്ട്. മറ്റൊരു ഉപതിരഞ്ഞെടുപ്പിന് ചേലക്കര സാക്ഷിയാകുമ്പോൾ സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. കെ. രാധാകൃഷ്ണന്‍ എംപി സ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ അദ്ദേഹം ജയിച്ചാല്‍ പ്രദീപ് ആയിരിക്കും അടുത്ത സ്ഥാനാര്‍ഥി എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ 1996 മുതല്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെ കെ.രാധാകൃഷ്ണന്‍ ആയിരുന്നു…