കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി പോലീസ്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് പിടികൂടിയത്. താമരശ്ശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം. കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടിയത്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി

Read More

ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു; ചായക്കടക്കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദനം, ഭർത്താവും കൂട്ടരും അറസ്റ്റിൽ

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. വെള്ളിപറമ്പ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന്‍ (35), ജിതിന്‍ (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് യുവാവ് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് യുവാവ്. കാറിലെത്തിയ സംഘം യുവാവിനെ വാഹനത്തില്‍ പിടിച്ചുകയറ്റി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. യുവാവ്…

Read More

പാലക്കാട് ഭൂചലനത്തിന് ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കിണർ വറ്റിപ്പോയി; മഴ പെയ്തിട്ട് പോലും വെള്ളമില്ല

പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തെ തുടർന്ന് ചാലിശ്ശേരിയിലെ കിണർ വറ്റിപ്പോയി. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ കിണറാണ് വറ്റി വരണ്ടത്. എഴുപത് വർഷത്തോളം പഴക്കമുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു.സംഭവം അധികൃതരെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിക്കാഞ്ഞതിനെ തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട്…

Read More

മാതമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 23 പവനും രണ്ടുലക്ഷം രൂപയുടെ വജ്രവും

കാസർകോട്: മാതമംഗലത്ത് മാത്തുവയലിൽ വീട് കുത്തിത്തുറന്ന് മോഷണം. 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും മോഷ്ടിച്ചു. മുൻ എസ്.ബി.ഐ. ഉദ്യോഗസ്ഥൻ മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുർവേദ ചികിത്സക്ക് തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ഇവർ വീടിന്റെ സിറ്റൗട്ടിലെ ലൈറ്റ് തകർത്തശേഷം മുൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകടക്കുകയും വീട്ടിലെ മുറികളിലെ അലമാരകളിൽ…

Read More

കെ രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു മന്ത്രിയാകും; വകുപ്പുകളിലും മാറ്റം

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയാകും. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും. സിപിഎമ്മിന് എട്ട് എംഎല്‍എമാരാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ളത്. കെ രാധാകൃഷ്ണന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ചേലക്കര അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ചേലക്കരയില്‍ നിന്നും ഒരു തവണ…

Read More

11 ലക്ഷത്തിലേറെ പേർ എഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ദേശീയ പരീക്ഷ ഏജന്‍സി ( എന്‍.ടി.എ.)യുടെ പിടിപ്പ്‌കേട് വ്യക്തമാക്കി മറ്റൊരു പരീക്ഷ കൂടി. ജൂണ്‍ 18-ന് എന്‍ടിഎ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ (ജൂണ്‍ 2024) റദ്ദാക്കി. ഒ.എം.ആര്‍. പരീക്ഷയില്‍ വ്യാപകമാ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ നീറ്റ് പരീക്ഷ നടത്തിയതും എന്‍.ടി.എ. തന്നെയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു. നീറ്റിന് പിന്നാലെ മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത് ഉന്നത പരീക്ഷകളുടെ…

Read More

വനിതാ കോൺസ്റ്റബിളിനെ എസ് ഐ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിനെ എസ്‌ഐ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. സംഭവത്തെ തുടര്‍ന്ന് കലേശ്വാരം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി വി എസ് ഭവാനിസെന്‍ ഗൗഡിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വനിതാ സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനം നടത്തിയ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ വിട്ടു. കലേശ്വരം പദ്ധതിയുടെ ഭാഗമായ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പോലീസ് സ്‌റ്റേഷല്‍ ബില്‍ഡിങില്‍ ജൂണ്‍ 15ന് ആണ് സംഭവം നടന്നത്. റിവോള്‍വര്‍ കാട്ടി…

Read More

സ്വർണ വിലയിൽ വർദ്ധനവ്; പവന് 160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വീണ്ടും കൂടി. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 53000 കടന്നു. ഇന്ന് 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും…

Read More

കോടതി അലമാരയിൽ ഫയലുകൾക്കിടയിൽ വർണ്ണ പാമ്പ്; സംഭവം നെയ്യാറ്റിൻകര എംഎസിടി കോടതിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Read More

ആദ്യം മരിച്ചയാളുടെ സംസ്കാരത്തിന് എത്തിയവര്‍ കൂട്ടമായി വ്യാജമദ്യം കുടിച്ചു, കള്ളക്കുറിശ്ശിയില്‍ വില്ലനായത് ‘പാക്കറ്റ് ചാരായം’; വിറ്റയാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയിലുണ്ടായ മദ്യദുരന്തത്തിനിരയായത് അനധികൃതമായി നിര്‍മ്മിച്ച പാക്കറ്റ് ചാരായം കുടിച്ചവര്‍. ജില്ലാ കലക്ടര്‍ എം എസ് പ്രശാന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരുണാപുരം സ്വദേശി സുരേഷ് ആണ് വ്യാജമദ്യം കഴിച്ച് ആദ്യം മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങിനെത്തിയവരും വ്യാജമദ്യം കഴിച്ചിരുന്നു. കൂലിവേലയെടുച്ച് ഉപജീവനം കഴിച്ചിരുന്നവരാണ് ദുരന്തത്തിനിരയായത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും 4 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial