Headlines

കായകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു, കേസ് റദ്ദാക്കണം; പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണകളെല്ലാം മാറി. ഒരുമിച്ച് ജീവിക്കാനാണ് തങ്ങള്‍ക്ക് താല്‍പ്പര്യം. താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിഗണിച്ച്…

Read More

കെ രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു മന്ത്രിയാകാൻ സാധ്യത; ചേലക്കരയില്‍ യു ആര്‍ പ്രദീപിപ്

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന പട്ടിക വര്‍ഗത്തില്‍ ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു. മന്ത്രിസ്ഥാനത്തേക്ക് കേളുവിനാണ് ആദ്യ പരിഗണനയെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ…

Read More

പ്രണയത്തിൽ നിന്ന് പിന്മാറിയ അരിശത്തിൽ പെൺകുട്ടിയെ യുവാവ് നടു റോഡിൽ അടിച്ചു കൊന്നു: ജനം കാഴ്ചക്കാരായി നിന്നു.

മുംബൈ : മുംബൈ വസായിയിൽ യുവാവ് പെൺകുട്ടിയെ നടുറോഡിൽ അടിച്ചുകൊന്നു. പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലപാതക കാരണം. സ്പാനർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി രോഹിത് യാദവ് അറസ്റ്റിൽ. 20 വയസുകാരി ആരതി യാദവാണ് മരിച്ചത്. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ചാണ് 29-കാരനായ രോഹിത് പെൺകുട്ടിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. വലിയ സ്പാനർ കയ്യിൽ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്‌തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പപാനർ ഉപോയിഗച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ പെൺകുട്ടി മരിച്ചെന്നാണ്…

Read More

കൊച്ചിയിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പിടിയിൽ

കൊച്ചി : കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26)ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്നാണ് യുവതിയെ പിടികൂടിയത്. ഓപറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്കാണ് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. റേഞ്ച്…

Read More

എസ് കെ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു; 5 മണിക്കൂർ ചികിത്സ നൽകിയില്ലെന്ന ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം:എസ് കെ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു.നെഞ്ച് വേദനയുമായെത്തിയ പാലോട് സ്വദേശി അഖിലാണ് മരിച്ചത്.അറ്റാക്ക് വന്ന് ജീവനുവേണ്ടി അഖിൽ പിടഞ്ഞത് അഞ്ചര മണിക്കൂറാണെന്ന് ബന്ധുക്കൾ ആരോപിച്ചു. അറ്റാക്ക് വന്ന അഖിലിനെ ആശുപത്രിയിൽ അഡ്മിറ്റാക്കിയ ശേഷം ആൻജിയോഗ്രാം തകരാറാണെന്ന കാരണം പറഞ്ഞ് ചികിത്സ വൈകിപ്പെച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മണിക്കൂറുകൾ ചികിത്സ വൈകിപ്പിച്ച അഖിലിനെ മരിച്ച ശേഷം മൃതദേഹം വെറ്റിലേറ്ററിൽ ഇട്ടു. പിന്നാലെ ആൻജിയോഗ്രം ചെയ്തെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അതിന്റെ തെളിവ് കൈമാറാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ബന്ധുക്കൾ…

Read More

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ…

Read More

ബേക്കൽ കോട്ട കാണാനെത്തിയ യുവാവിനെയും പെൺസുഹൃത്തിനെയും ആക്രമിച്ച് സ്വർണാഭരണവും പണവും കവർന്നു; നാലംഗ സംഘത്തിലെ മൂന്നുപേരും അറസ്റ്റിൽ

കാസർകോട്: ബേക്കൽ കോട്ട കാണാനെത്തിയ യുവാവിനെയും പെൺസുഹൃത്തിനെയും ആക്രമിച്ച് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പള്ളിക്കര സ്വദേശി 25 വയസുകാരൻ അബ്ദുൽ വാഹിദ്, ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി 26 വയസുകാരൻ അഹമ്മദ് കബീർ, മൊവ്വല‍് കോളനിയിലെ 26 വയസുകാരൻ ശ്രീജിത്ത് എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കാറഡുക്ക സ്വദേശിയായ യുവാവിനെയും പെൺസുഹൃത്തിനെയുമാണ് സംഘം ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തത് ബേക്കൽ കോട്ട കാണാൻ കാറിലെത്തിയ യുവാവിനും പെൺസുഹൃത്തിനും നേരെ…

Read More

ഭാര്യ മരിച്ച വിഷമത്തിൽ അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് മരിച്ചു

ഗുവാഹത്തി : അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച വിഷമത്തില്‍ അസം ഹോം സെക്രട്ടറിയായ ഐപിഎസുകാരന്‍ ഐസിയുവിനുള്ളില്‍ വച്ച് സ്വയം വെടിവച്ചുമരിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. 2009 ബാച്ച് ഐപിഎസ് ഓഫിസറായ സിലാദിത്യ ചേതിയ ആണ് ഭാര്യ മരിച്ച ഐസിയുവിനുള്ളില്‍ വച്ച് ജീവനൊടുക്കിയത്. അര്‍ബുദം നാലാം ഘട്ടത്തിലായതിനെ തുടര്‍ന്ന് സിലാദിത്യ ചേതിയയുടെ ഭാര്യ ഏതാനും ദിവസമായി നഗത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ നാലുമാസമായി സിലാദിത്യ ജോലിക്കു പോയിരുന്നില്ല. ഭാര്യ മരിച്ചതിനു പിന്നാലെ സിലാദിത്യ ഐസിയുവില്‍ നിന്ന…

Read More

കുവൈറ്റ് തീപിടുത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പന്ത്രണ്ടര ലക്ഷം രൂപവീതം നൽകുമെന്ന് കുവൈറ്റ് ഭരണകൂടം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലേബർ ക്യാമ്പിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് ഭരണകൂടം പന്ത്രണ്ടര ലക്ഷം രൂപ സഹായധനമായി നൽകും. രാജ്യത്ത് ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങൾ അൽ ഖബാസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കുവൈത്തിലെ കമ്പനിയും മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും നഷ്ടപരിഹാരം നൽകുമെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial