Headlines

തമിഴ്നാട് സ്വദേശികൾ തമ്മിൽ വാക്ക് തർക്കം: ഒരാൾ കുത്തേറ്റു മരിച്ചു

പൊന്നാനി : തമിഴ്‌നാട് കല്ലക്കുറിച്ചി ജില്ലയിലെ അങ്കണൂർ സ്വദേശി ശങ്കർ (42) ആണ് മരിച്ചത് തിങ്കളാഴ്ച രാത്രി 10 മണിയോടെ കൂണ്ടുകടവ് ജംഗ്ഷനിലെ മുറാദ് ചിക്കൻ സ്റ്റാളിന് മുകളിലുള്ള താമസസ്ഥലത്ത് വെച്ച് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തികുത്തിൽ കലാശിക്കുകയായിരുന്നു ഗുരുതരമായി പരിക്കുപറ്റിയ ശങ്കറിനെ എടപ്പാൾ ശുകപുരം ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

Read More

കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന്‍ സാദിഖും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാൻ സഹോദരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു.

Read More

അയൽവാസിയായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; തടയാൻ ചെന്നയാൾ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ദമ്പതികൾ തമ്മിലുണ്ടായ വഴക്കിൽ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ (60) ആണ് മരിച്ചത്. മരിച്ച മോഹന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ ആയിരുന്നു. ചടങ്ങിൽ ഭക്ഷണം തയ്യാറാക്കിയത് അയൽവീട്ടിലെ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു. വൈകുന്നേരത്തോടെ ചന്ദ്രൻ ഇവിടെയെത്തിയ ചന്ദ്രൻ ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേരയെടുത്ത് ലളിതയെ അടിക്കുന്ന തടസം പിടിക്കാൻ എത്തിയപ്പോഴാണ് മോഹൻ…

Read More

കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

പാലക്കാട്:കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പനമണ്ണയിൽ ഇന്നലെയാണ് സംഭവം. പനമണ്ണ സ്വദേശി പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു. പനമണ്ണ സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്.രാവിലെ സൊസൈറ്റിയിലേക്ക് പാല്‍ കൊണ്ടുപോകുന്നതിനിടെയാണ് പാറുക്കുട്ടിയ്ക്ക് ഷോക്കേറ്റത്. സാധാരണയായി പാല്‍ കൊണ്ടുപോയി കൊടുത്തശേഷം പറമ്പിൽ നിന്നും പുല്ലരിഞ്ഞശേഷമാണ് വീട്ടില്‍ മടങ്ങിയെത്താറുള്ളത്. എന്നാല്‍, വൈകുന്നേരമായിട്ടും പാറുക്കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. ഇന്നലെ രാത്രി 11 ഓടെയാണ് കോഴി ഫാമിന്…

Read More

കൊച്ചിയിലെ ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും; കാക്കനാട് ചികിത്സ തേടിയത് 350 പേർ

കൊച്ചി: കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സയിൽ. അഞ്ച് വയസിൽ താഴെയുള്ള 25 ഓളം കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നും രോഗബാധയുണ്ടായതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റുകളാണ് ഡിഎൽഎഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകളും ചികിത്സ തേടാനാണ് സാധ്യത. കിണർ, ബോർവെൽ, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളിൽ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന്…

Read More

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ പത്തു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയെത്തും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ പത്തു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര…

Read More

സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; അമ്മ പരിക്കുകളോടെ രക്ഷപെട്ടു

കോട്ടയം: യുവതിയും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കറുകച്ചാൽ കൂത്രപ്പള്ളി തട്ടാരടിയിൽ ജോർജിന്റെ മകൾ നോയൽ (20) ആണ് മരിച്ചത്. നോയലിന്റെ അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലിൽനിന്ന് സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു സംഭവം.

Read More

കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി കോണ്‍ഗ്രസ് നേതാവും മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതു വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് ആയിരിക്കും. 1989ൽ അടൂർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽനിന്ന് ലോക്സഭാംഗമായി. 1998,…

Read More

ക്രിമിനൽ കേസ് പ്രതിക്കടക്കം പാസ്പോർട്ട്, പൊലീസുകാരനായ പ്രതി ഒളിവിലെന്ന് അന്വേഷണസംഘം, ഇയാൾക്കെതിരെ ഒരു കേസ് കൂടി

   തിരുവനന്തപുരം : വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ വീട്ടിൽ നിന്നും ഒളിവിൽ പോയെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ പാസ്പോർട്ടിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തതു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. ക്രിമിനൽ കേസിലെ പ്രതികള്‍ക്കും, വിദേശത്ത് വച്ച് പാസ്പോർട്ട് റദ്ദാക്കിയവർക്കുമാണ് പൊലിസുകാരന്റെ നേതൃത്വത്തിൽ വ്യാജ പാസ്പോർട്ടെടുത്ത് നൽകിയിരുന്നത്. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ തെളിഞ്ഞതോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫോണ്‍…

Read More

ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുക്കിക്കൊന്ന് മുത്തച്ഛൻ

       തമിഴ്‌നാട്ടിൽ കുഞ്ഞിനെ കൊല്ലപ്പെടുത്തി. അരിയലൂരിൽ മുത്തച്ഛൻ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ മുത്തച്ഛൻ വീരമുത്തു അറസ്റ്റിൽ. അന്ധവിശ്വാസം കാരണമാണ് കൊല്ലപെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. 38 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് മുക്കിക്കൊന്നത്. മൂന്ന് ദിവസം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ഹിന്ദു കലണ്ടറിലെ ചൈത്ര മാസത്തിലാണ് ജനിച്ചത്. ഇത് അശുഭകരമാണെന്ന് കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തച്ഛൻ വീരമുത്തു പൊലീസിനോട് സമ്മതിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീരമുത്തു തന്നെ പൊലീസിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial