
ആഡംബര വാഹനം വാങ്ങി ലഹരിക്കടത്ത് കൂട്ടിന് കാപ്പാ പ്രതിയും; 25 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലം: പാരിപ്പള്ളിയിൽ ലഹരിമരുന്നുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 25 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ആഡംബര വാഹനങ്ങളിലാണ് ഇവർ കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് കടത്തിയതിന് ആന്ധ്രാ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയാണ് വിഷ്ണു. എക്സൈസ് പ്രതികളെ പിടികൂടിയത്.സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ അനീഷിനെ കാപ്പ ചുമത്തി നാട് നടത്തിയതാണെന്ന് പൊലീസ്…