
ഐസ്ക്രീമിൽ മനുഷ്യ വിരൽ; കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
മുംബൈ: ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ( എഫ്എസ്എസ്എഐ)യുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. അതേസമയം, ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. 26കാരനായ ഡോക്ടറാണ് ഐസ്ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയെന്ന പരാതി നൽകിയത്. ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന…