
ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ടിഡിപി മത്സരിച്ചാല്‍ ഇന്ത്യാ മുന്നണി പിന്തുണയ്ക്കാം; വാഗ്ദാനവുമായി ശിവസേന നേതാവ്
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കെ സുപ്രധാന നീക്കവുമായി ശിവസേന. എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി ( ടിഡിപി) സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുവരുത്താമെന്നും റാവത്ത് അറിയിച്ചു. ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച…