Headlines

തൃശൂരില്‍ ഇന്ന് വീണ്ടും ഭൂചലനം, സെക്കന്റുകള്‍ നീണ്ടു നിന്നു

തൃശ്ശൂര്‍: തൃശൂരില്‍ വീണ്ടും നേരിയ ഭൂചലനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഏതാനും സെക്കന്റുകളോളം നീണ്ടു നിന്നു. ഇന്നലെ രാവിലെ 8.15 ഓടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ തൃശ്ശൂരില്‍ തൃശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ഇന്നലെ പാലക്കാടും നേരിയ ഭൂചലനം…

Read More

തൃശൂരില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍ പെരിത്തനത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടില്‍ 48 വയസ്സുള്ള പ്രിയന്‍ ആണ് മരിച്ചത്. ദേശീയപാത 66-ല്‍ പെരിഞ്ഞനം തെക്കേ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 10.45ഓടെ ആയിരുന്നു അപകടം.ഭാര്യയെ പെരിഞ്ഞനം സെന്ററില്‍ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ എതിര്‍ ദിശയിലേക്ക് കടക്കുന്നതിനിടെ വടക്കുഭാഗത്തു നിന്നും വന്ന ടോറസ് ലോറി പ്രിയനെ ഇടിക്കുകയായിരുന്നു. ലോറി ദേഹത്ത് കൂടെ കയറുകയു തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം പിന്നീട് കൊടുങ്ങല്ലൂര്‍…

Read More

വീട്ടിൽ അതിക്രമിച്ച് കടന്ന് മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കോയമ്പത്തൂരിൽ നാല്പത്തിയാറുകാരൻ അറസ്റ്റിൽ

കോയമ്പത്തൂര്‍: മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നാല്പത്തിയാറുകാരൻ അറസ്റ്റിൽ. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയംപിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി.ആനന്ദനെയാണ് ശെല്‍വപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന ഇരുപത്തിയൊന്നുകാരിയായ വിദ്യാർഥിനിയാണ് ലൈംഗികാതിക്രമണത്തിന് ഇരയായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിന് സമീപമാണ് അഞ്ച് കോളേജ് വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ ആനന്ദന്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം. ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥിനികള്‍ വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാന്‍ മറന്നുപോയി. ബുധനാഴ്ച പുലര്‍ച്ചെ…

Read More

ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി,ഡിജിപി

തിരുവനന്തപുരം. ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ റിവ്യൂ മീറ്റിങ്ങിൽ ആയിരുന്നു പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. വീഴ്ച്ച വരുത്തുന്നവരെ സർവീസിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നുംപോലീസ് മേധാവി യോഗത്തിൽ പറഞ്ഞു.എസ്.പി റാങ്ക് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ്യോഗത്തിൽ പങ്കെടുത്തത്. ഗുണ്ടാ അതിക്രമങ്ങളും പൊലീസിനെതിരായ വിമർശനങ്ങളും സജീവമായി തുടരുന്ന സാഹചര്യത്തിലായിരുന്നു പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ റിവ്യൂ യോഗം ചേർന്നത്.ഓപ്പറേഷൻ ആഗിന്റെ ഭാഗമായി…

Read More

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ സത്യഭാമ കോടതിയിൽ കീഴടങ്ങിയിരുന്നു. തുടർന്ന് നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ…

Read More

ചൂണ്ടയിടാന്‍ പോയപ്പോൾ കാൽവഴുതി പറക്കുളത്തിലേക്ക്; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോട്ടയം: ചൂണ്ടയിടാന്‍ പോയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടതെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്….

Read More

മലപ്പുറത്തെ വിവാഹത്തില്‍ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; ചികിത്സ തേടിയത് മുപ്പതിലധികം ആളുകൾ

മലപ്പുറം: വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിനോടകം മുപ്പതിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയിൽ കഴിയുന്നത്. പഞ്ചായത്തിലുളള നിരവ​ധിപേർക്ക് ഒരേ രോ​ഗലക്ഷണം കണ്ടതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയേയും ചർദ്ദിയേയും തുടർന്ന് ആളുകളെല്ലാം ചികിത്സ…

Read More

‘പിണറായിക്ക് പ്രായമാകുന്നു, ജനങ്ങള്‍ ദൈവമാണ്’; രൂക്ഷവിമര്‍ശനവുമായി സി ദിവാകരന്‍

തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് സി ദിവാകരന്റെ വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നത്. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. മുഖ്യമന്ത്രിയും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്….

Read More

സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവര്‍ സഞ്ജുടെക്കിയുടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് സഞ്ജു ടെക്കിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍, നിയമം അറിയാത്തതിനാലാണ് തനിക്ക് ഇത്തരം തെറ്റുകള്‍ പറ്റിയതെന്നായിരുന്നു സഞ്ജുവിന്റെ വിശദീകരണം….

Read More

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു. ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടി. സെപ്തംബര്‍ 14 ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial