
ഇനി പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾക്ക് ജനങ്ങൾക്ക് റേറ്റിംഗ് നൽകാം; പുതിയ പദ്ധതിയുമായി കേരള പോലീസ്
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങൾക്ക് ജനങ്ങൾക്ക് റേറ്റിംഗ് നൽകാൻ അവസരം. പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് പരാതിക്കാരനെ ഫോണിൽ വിളിച്ചു റേറ്റിംഗ് ആവശ്യപ്പെടുന്നതാണ് കേരള പോലീസ് അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്കായി പുതിയ പ്രത്യേക പോലീസ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ സ്വീകരിച്ച നടപടികളെക്കുറിച്ചും പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ചും എല്ലാം പരാതി നൽകാൻ…