Headlines

ആലപ്പുഴയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം

ആലപ്പുഴ: ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ഭോപാൽ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴയിലെ മുഹമ്മയിലെ ചില ഭാഗങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2011-2012 കാലഘട്ടത്തിൽ ഝാർഖണ്ഡ്, ഒഡീഷ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.

Read More

സിക്കിമില്‍ കനത്ത മഴ; മണ്ണിടിച്ചിലിൽ മൂന്ന് മരണം, കാണാതായവർക്കായി തിരച്ചിൽ

ഗാങ്ടോക്ക്: ശക്തമായ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. നിരവധി പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച (ജൂൺ 16) വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപ്പർ ഗ്യാതാങ്, തരാഗ് മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കി. നിരവധി വീടുകൾ തകർന്നു. മംഗാനിലെ ആസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍…

Read More

15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെ നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആണ് ശിക്ഷിച്ചത്.കേസിൽ പ്രതി പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി വീടിനു സമീപത്തുള്ള പുഴയുടെ തീരത്ത് വെച്ച്…

Read More

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് മരിച്ചത്. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവർ ആണിയാൾ. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ ആശുപത്രിക്ക് സമീപം നിര്‍ത്തി നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന; വീട് വളഞ്ഞ് പ്രതിയെ പൊക്കി എക്സൈസ്

ചാരുംമൂട്: ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. മൊത്തകച്ചവടക്കാർക്കും, ചില്ലറ കച്ചവടക്കാർക്കും വിതരണം ചെയ്തിരുന്ന മുഖ്യ സൂത്രധാരനാണ് ഇയാൾ. നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാനെ (ഖാൻ നൂറനാട് -41 ) യാണ് നൂറനാട് എക്സൈസ് പിടികൂടിയത്. ആലപ്പുഴ ജില്ലയിൽ ചാരുംമൂട് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നിരവധി മയക്കുമരുന്ന് കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതി ആണ് ഖാൻ. മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രികരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്ക് എതിരെ എക്സൈസ്…

Read More

ലൈംഗികാതിക്രമ കേസ്; ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു

ബെംഗളൂരു: പോക്സോ കേസിൽ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ബെംഗളൂരു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. പോക്സോ കേസിലാണ് കോടതിയുടെ നടപടി. അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17 വയസുകാരിയെ ഇയാൾ ലൈം ഗികമായി പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം…

Read More

എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചെലവേറും; ആർ.ബി.ഐ ഉടൻ ചാർജ് ഉയർത്തും

എ.ടി.എം ഇടപാടുകൾക്ക് ഇനി ചാർജേറും. കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക് കളമൊരുങ്ങിയത്. ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർധിപ്പിക്കണമെന്നാണ് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഇൗടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്നും ഉപഭോക്താവ് പണം പിൻവലിച്ചാൽ ഡെബിറ്റ് കാർഡ്…

Read More

കോഴിക്കോട് എന്‍ഐടിയില്‍ സമരം; വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതർ

കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. കാമ്പസില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച് 22ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി. സമരം കാരണം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചു എന്നും പണം അടക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കി. സമരം നയിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് നോട്ടീസ്. അയോധ്യ രാമ ക്ഷേത്ര പ്രതിഷഠയുമായി ബന്ധപ്പെട്ട് ക്യാംപസില്‍ സംഘര്‍ഷം നടന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. ‘ഇത് മതേതര…

Read More

ആരാണ് പോരാളി ഷാജി?; അഡ്മിന്‍ ആരാണെന്ന് സമൂഹത്തിന് അറിയണം; വെല്ലുവിളിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന്‍ താനാണെന്ന് അദ്ദേഹം തുറന്നുപറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും സിപിഎം അനുകൂലമെന്ന പേരില്‍ കോണ്‍ഗ്രസ് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കുന്നെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാന്‍…

Read More

വീടിന് തീപിടിച്ചു; യുപിയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ കാരണണമായതെന്നാണ് പൊലീസ് പറയുന്നത്. മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടര്‍ന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവര്‍ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial