Headlines

ശാസ്താംകോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും ബൈക്കിൽ എത്തിയ രാജഗിരി വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സിബിൻ അലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും അലൻ സ്വകര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Read More

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി മൂന്ന് മാസം കൂടി നീട്ടി

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കേയാണ് നീട്ടിയത്. കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ബന്ധിപ്പിക്കാന്‍: bit.ly/rationaadhaar civilsupplieskerala.gov.in ല്‍ കയറി സിറ്റിസണ്‍ ലോഗിന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകര്‍പ്പും റേഷന്‍കാര്‍ഡും കൂടി നല്‍കി അക്ഷയ സെന്ററുകള്‍ മുഖേനയും ലിങ്ക് ചെയ്യാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം…

Read More

കൊച്ചിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

കൊച്ചി: വൈറ്റിലയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. എളംകുളം സ്വദേശി ഡെന്നി റാഫേല്‍ (46), ഡെന്നിസണ്‍ ഡെന്നി (11) എന്നിവരാണ് മരിച്ചത്. വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കോര്‍പിയോ വാഹനത്തിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

Read More

ഇന്ത്യയിലെ ആദ്യ എഐ സിനിമ; ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ജൂൺ 21ന് തിയറ്ററുകളിലേക്ക്

കൊച്ചി: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി ഇഎം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ പ്രേക്ഷകരുടെ മുന്നിലേക്ക്. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. ജൂൺ 21നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി മോണിക്ക ഒരു എഐ സ്റ്റോറിയെ ഇന്ത്യൻ സർക്കാരിന്റെ എഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്….

Read More

വിദ്യാർഥിനിയുടെ മുടി ഷവർമ യന്ത്രത്തിൽ കുടുങ്ങി; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ മുടി ഷവർമയുണ്ടാക്കുന്ന യന്ത്രത്തിൽ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആണ് സംഭവം. നിലമേൽ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിനി അധീഷ്യയുടെ മുടിയാണ് പാളയം നൂർമഹൽ റെസ്റ്റോറന്റിലെ യന്ത്രത്തിൽ കുടുങ്ങിയത്. മുടിമുറിച്ച് അഗ്നിരക്ഷാസേന അധീഷ്യയെ രക്ഷപ്പെടുത്തുകയായിരുന്നു. ഷവർമ യന്ത്രത്തിൽ മുടി കുടുങ്ങിപ്പോയ പെൺകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ പാളയം നൂർമഹൽ റെസ്റ്റോറന്റിലായിരുന്നു സംഭവം.നിലമേൽ എൻ.എസ്.എസ്. കോളേജിലെ വിദ്യാർഥിനി അധീഷ്യയുടെ മുടിയാണ് ഹോട്ടലിന് മുന്നിലെ യന്ത്രത്തിൽ കുടുങ്ങിയത്. മുടിമുറിച്ചാണ് അഗ്നിരക്ഷാസേന…

Read More

നാലുവയസുകാരനെ കൊന്ന് മൃതദേഹം വീടിനുള്ളിലിട്ട് കത്തിച്ചു; മാതാവ് അറസ്റ്റിൽ

ലഖ്നൗ: മകനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ മാതാവ് അറസ്റ്റിൽ. ഹർഷ (4) ആണ് മാതാവിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ബിജ്‌നോറിലെ ജലാൽപൂർ സ്വദേശി ആദേശ് ദേവിയാണ് പോലീസിന്റെ പിടിയിലായത്. ഇവർ നാല് വയസുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ അകത്തിട്ട് കത്തിക്കുകയായിരുന്നു. ഭർത്താവിന്റെ പരാതിയിലാണ് നടപടി. തൻ്റെ ഭാര്യ മകൻ ഹർഷിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് കപിൽ തങ്ങളെ വിളിച്ചറിയിക്കുകയായിരുന്നെന്ന് എഎസ്പി രാം അർജ് പറഞ്ഞു. രാവിലെ കപിൽ വയലിലേക്ക് പോയ സമയത്താണ് സംഭവം…

Read More

പട്ടാമ്പിയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അപകടം ട്രെയിനിന്‍റെ ചവിട്ടുപടിയിൽ ഇരിക്കവെ

പാലക്കാട്: കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് മരിച്ചത്. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ യുവാവ് ഇരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുതിയ ഗേറ്റിന് സമീപം എത്തിയപ്പോളാണ് അഫ്സൽ വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തും. പട്ടാമ്പി…

Read More

അട്ടപ്പാടിയിൽ കെ – ഫോൺ; ആദ്യ കണക്ഷൻ ഗായിക നഞ്ചിയമ്മയ്ക്ക്

അഗളി: അട്ടപ്പാടിയിലെ കെ -ഫോണിന്റെ ആദ്യ കണക്ഷന്‍ ഗായിക നഞ്ചിയമ്മയ്ക്ക് നല്‍കി. നക്കുപ്പതി ഊരിലുള്ള നഞ്ചിയമ്മയുടെ വീട്ടിലാണ് കണക്ഷന്‍ നല്‍കിയത്. ലാസ്റ്റ് മൈല്‍ നെറ്റ്‌വര്‍ക്ക്‌ പ്രൊവൈഡറായ അട്ടപ്പാടി കേബിള്‍ വിഷന്‍ വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിലേക്ക് കണക്ഷനെത്തിയത്. മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ലാത്ത കാവുണ്ടിക്കല്‍, ഇടവാണി, ഭൂതയാര്‍, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗല്‍ തുടങ്ങിയ ആദിവാസി ഊരുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. അഗളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാറില്‍നിന്നാണ് കെ -ഫോണ്‍ കണക്ഷന്‍ നഞ്ചിയമ്മ ഏറ്റുവാങ്ങിയത്. അട്ടപ്പാടിയിലെ 250 കുടുംബങ്ങള്‍ക്കാണ്…

Read More

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം: ‘രക്ഷാപ്രവർത്തനം ഊർജിതമാക്കണം’; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്ത അപകടത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എംബസിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളാണ്.

Read More

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 6 മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. അപകടത്തില്‍ മരിച്ച പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കോന്നി സ്വദേശി സാജു വര്‍ഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ 49 പേരാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial