300 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ ഭര്‍തൃപിതാവിനെതിരെ ഒരു കോടിയുടെ ക്വട്ടേഷൻ; മരുമകൾ അറസ്റ്റിൽ

നാഗ്പൂര്‍: നാഗ്പൂരില്‍ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. നാഗ്പൂര്‍ സ്വദേശിയായ പുരുഷോത്തം പുട്ടേവാര്‍ (82) ആണ് കാറിടിച്ച് മരിച്ചത്. സംഭവത്തില്‍ പുരുഷോത്തം പുട്ടേവാറിന്റെ മകന്റെ ഭാര്യയായ അര്‍ച്ചന മനീഷ് പുട്ടേവാറി(53)നെ അറസ്റ്റ് ചെയ്തു. മൂന്നൂറു കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാനായാണ് അര്‍ച്ചന ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ് അര്‍ച്ചന. സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: മെയ് 22നാണ് നാഗ്പൂര്‍ ബാലാജി…

Read More

‘പൈസ വാങ്ങി കുനിഞ്ഞ്‌ നിൽക്കാൻ ഞങ്ങൾക്ക്‌ ബിനാമി ബിസിനസ് ഇല്ല’; തിരിച്ചടിച്ച് പോരാളി ഷാജി

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് മറുപടിയുമായി ഇടത് അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. രൂക്ഷ വിമർശനവുമായാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്ന് പോരാളി ഷാജി പോസ്റ്റിൽ പറയുന്നു. ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എംവി ജയരാജൻ രം​ഗത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങൾ…

Read More

എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക്; അഭിമാന നിമിഷം പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ

കൊച്ചി: നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക്. സന്തോഷ വിവരം അദ്ദേഹം തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ആരാധകരോട് പങ്കുവച്ചത്. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നുമാണ് അദ്ദേഹം എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായെന്നും ആർഎൽവി രാമകൃഷ്ണൻ കുറിച്ചു. “ഒരു സന്തോഷ വാർത്ത…

Read More

പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് പോക്‌സോ കേസ് പ്രതി; ആത്മഹത്യാശ്രമം പാളിയ രണ്ടാനച്ഛൻ ആശുപത്രിയിൽ

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ് പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് പ്രതി. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ഇയാൾ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വച്ചാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രതിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡിനിടെയായിരുന്നു പ്രതിയുടെ ആത്മഹത്യ ശ്രമം.

Read More

കിണർ നിർമാണത്തിനിടെ പടവ് തകർന്ന് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

കൽപ്പറ്റ: കിണർ നിർമാണത്തിനിടെ പടവ് തകർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം എരനെല്ലൂരിൽ ആണ് സംഭവം. കിണറ്റിൽ അകപ്പെട്ട മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന്റെ പടവ് തകർന്നായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Read More

മയിലിനെ കൊന്ന് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാർ റിമാൻഡിൽ

പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച് പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്. പാലക്കയം കുണ്ടംപൊട്ടിയിൽ രമേശ്, രാജേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ സഹോദരന്മാർ ചൊവ്വാഴ്‌ച മണ്ണാർക്കാട് ഡിഎഫ്‌ഒ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ പാകം ചെയ്‌ത മയിലിറച്ചി…

Read More

കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ വൻ തീപ്പിടിത്തം; മലയാളികൾ ഉൾപ്പെടെ 35 പേര്‍ക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേര്‍ മരണപ്പെട്ടതായി റിപ്പോർട്ട്. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ്‌ തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്‌. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 43 പേർ അപകടത്തിൽ പെട്ടതായും നാലു പേരെ എത്തിച്ചത് മരിച്ച നിലയിലാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ന്യൂസ് ഏജന്‍സി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന…

Read More

പരാജയത്തെ ന്യായീകരിക്കുന്നില്ല, തിരുത്തല്‍ വേണ്ടിവരും; ബിനോയ് വിശ്വം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കുന്നില്ലെന്നും, തിരുത്തല്‍ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മറ്റാനാവില്ല. സര്‍ക്കാരിന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റം വേണമെന്ന് ജനം പറയുന്നു. എല്ലാ കുറ്റവും സിപിഐഎമ്മിന് ആണെന്ന ചിന്ത സിപിഐക്ക് ഇല്ല. കൂട്ടായി തിരുത്തി മുന്നേറും. ഭരണവിരുദ്ധ വികാരത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ…

Read More

പതിനെട്ടാം ലോക്സഭാ സമ്മേളനം; ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ

ന്യൂഡൽഹി: 18-ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ തിയതി തീരുമാനിച്ചു. സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. 24ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെൻ്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന്…

Read More

കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ; മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്: കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. പാലക്കാട് പത്തിരിപ്പാലയിൽ നിന്നായിരുന്നു യുവാവിനെ കാണാതായത്. പത്തിരിപ്പാല പടിഞ്ഞാറക്കര സ്വദേശി അതീബ് കെ അമീറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കാണാതായ യുവാവിനായി ബന്ധുക്കളും പ്രദേശവാസികളും തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് രാവിലെ അതിർക്കാട് റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് യുവാവിന്റെ ബൈക്ക് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാരതപ്പുഴിൽ അതിർകാട് ഭാഗത്ത് വെച്ച് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial